ന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്‍റെ വെടിവെപ്പ്;ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു; 6 പേരെ പാക് സേന തടഞ്ഞുവച്ചിരിക്കുന്നു
ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യ - പാക് സമുദ്രാതിർത്തിയ്ക്ക് സമീപം . ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്ത്യൻ ബോട്ട് പാക് നാവികസേന പിടിച്ചെടുത്തുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗുജറാത്ത് തീരത്ത് ഒരു ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാകിസ്ഥാൻ നാവികസേന വധിച്ചു. ഗുജറാത്തിലെ ദ്വാരകയിൽ ഓഖ പട്ടണത്തിന് സമീപം 'ജൽപാരി' എന്ന ബോട്ടിൽ പാകിസ്ഥാൻ മറൈൻ വെടിവയ്പ്പ് നടത്തി. വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഈ ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ പാക് സേന തടഞ്ഞുവച്ചിരിക്കുകയാണെന്നും വിവരമുണ്ട്.
#Breaking Just IN | #PakistanNavy opens fire at #Indian fisherman off the #Gujaratcoast; 6 fishermen kidnapped, 1 killed. #Pakistan #GujaratNews #PakistanNews #Pakistani #National #BigBreaking
— Rajan Nath (@The_Rajan_Nath) November 7, 2021