പാപ് വർത്തിൽ പാലാ വലവൂർ സ്വദേശി നിര്യാതനായി
അമിത രക്ത സമ്മർദ്ദത്തെ തുടർന്ന് യുകെ മലയാളി മരണമടഞ്ഞു. പാപ് വർത്തിൽ താമസിക്കുന്ന ഡോജി ഫിലിപ്പ് (50) ആണ് ആകസ്മികമായി വിട പറഞ്ഞത്. പാലാ വലവൂര് കാശാംകാട്ടില് കുടുംബാംഗമാണ് .
ഭാര്യ ലിജി ഡോജി കേംബ്രിഡ്ജ് എന്എച്എസ് ട്രസ്റ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ലിജി ജോലിയിലായിരുന്ന സമയത്താണ് ഡോജിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അസ്വസ്ഥനായി കുഴഞ്ഞു വീണതിനെത്തുടർന്ന് അടുത്തുണ്ടായിരുന്ന ഏക മകന് ജീവന് എമെർജൻസി ആംബുലന്സ് വിളിക്കുകയായിരുന്നു. കേംബ്രിഡ്ജ് ആ ഡെന്ബ്രൂക്ക്സ് ആശുപത്രിയിലെത്തിയപ്പോഴേക്കും അബോധാവസ്ഥയിലായ ഡോജിയുടെ ജീവന് നിലനിര്ത്താന് മെഡിക്കല് സംഘം ഏറെ പരിശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.