ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതിനു മുന്പു എന്തെങ്കിലും കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറുണ്ടോ ?? ശേഷം എങ്കിലും കുറെയൊക്കെ Preparation നടത്താറുണ്ടോ ??

ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതിനു മുന്പു എന്തെങ്കിലും കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറുണ്ടോ ?? ശേഷം എങ്കിലും കുറെയൊക്കെ  Preparation നടത്താറുണ്ടോ ??

റൈറ്റേർസ്  ചോയ്‌സ്  : ജിൻസി ജോർജ് , അയർലണ്ട് 



കുറെ നാളുകൾ ആയി പറയണം എന്നു തോന്നിയ ഒരു കാര്യമാണ് .പറയണോ വേണ്ടയോ എന്നു ഒരു അവസ്ഥ ആയതു കൊണ്ടാണ് ഇത്രയും നാളുകൾ പറയാതിരുന്നത്.

മലയാളികൾ ധാരാളം ആയി ഉപയോഗിക്കുന്ന ഒരു ആരോഗ്യ രംഗത്തെ ഒരു മേഖല ആണു maternity .ആ രംഗത് ആയതുകൊണ്ട് തന്നെ നിങ്ങളിൽ പലരെയെയും കാണേണ്ടിയും വരാറുണ്ട് .പലപ്പോഴും ഒട്ടും preparation ഇല്ലാതെ വരുന്ന ആളുകൾ ആണു നമ്മൾ മലയാളികൾ എന്നു തോന്നി പോകുന്നു. പ്രത്യേകിച്ചും ആദ്യത്തെ പ്രസവത്തിനു വരുന്ന മാതാപിതാക്കൾ. complications ഇല്ലാത്ത പ്രസവങ്ങൾ വളരെ കുറവായി കാണുന്നു നമ്മുടെ ഇടയിൽ .

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ .കടയിൽ പൊയി ഒരു വിലയേറിയ സാധനം വാങ്ങുമ്പോ എത്ര ശ്രദ്ധ കൊടുക്കാറുണ്ട് നമ്മൾ. അതിന്റെ ഗുണഗണങ്ങൾ ഒക്കെ അന്നെഷിക്കും. അല്ലെ ??
ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതിനു മുന്പു എന്തെങ്കിലും കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറുണ്ടോ ??
 
അല്ലെങ്കിൽ വേണ്ട ഗർഭിണി ആയതിനു ശേഷം എങ്കിലും കുറെയൊക്കെ  preparation നടത്താറുണ്ടോ ??
ശ്രദ്ദിക്കേണ്ട കുറച്ചു കാര്യങ്ങൾ പറയട്ടെ :

ആഹാര കാര്യങ്ങൾ കുറച്ചു ശ്രദ്ദിച്ചു വേണം പ്രെഗ്നൻസി യിലേക്ക് കടക്കാൻ .Hemoglobin കൂട്ടാൻ തരത്തിൽ ഉള്ള ആഹാരം ,sugar കുറവുള്ള ഭക്ഷണം ,vitamins ,minerals തുടങ്ങി എല്ലാ പോഷകങ്ങളും ഉള്ള ഭക്ഷണം കഴിച്ചു പഠിക്കണം .പ്രസവത്തോടെ നഷ്ടപ്പെടുന്ന രക്തത്തിന്റെ അളവ് കൂടി പോയാൽ കൂടെ വലിയ കുഴപ്പങ്ങൾ ഉണ്ടാകാതെ രക്ഷപെടാൻ ഇതു സഹായിക്കും .

ഏഷ്യൻ വംശജർ ആണു എറ്റവും കൂടുതൽ gestional diabetes ഉള്ളവർ .അതു എന്തു കൊണ്ടാണ് എന്നു അറിയാമല്ലോ .ചോറിന്റെ ഉപയോഗം കുറക്കാൻ ശ്രമിക്കുക. പകരം കുറച്ചു nutritious ആയ ആഹാരം കഴിക്കുക. ദിവസവും കുറച്ചു നേരം നടക്കാനും സന്തോഷത്തോടെ ഇരിക്കാനും ശ്രദ്ദിക്കണം .

അപ്പന്മാർ ആണു കുഞ്ഞിന് നല്ല പോഷക ആഹാരം കിട്ടുന്നുണ്ട് എന്നു ഉറപ്പാക്കേണ്ടത്.


കുഞ്ഞിനെ എടുക്കാനും nappy മാറ്റാനും ഒക്കെ ഏതെങ്കിലും സുഹൃത്തുക്കളുടെ അടുത്ത് പൊയി പഠിക്കാൻ ശ്രമിക്കുക. അതൊക്കെ അമ്മക്ക്  ആദ്യ ദിവസങ്ങളിൽ സഹായമാകും .

മുലപ്പാൽ കൊടുക്കാൻ അപ്പനും അമ്മയും ഒരുമിച്ചിരുന്നു വീഡിയോ കണ്ടു പഠിക്കണം. mychild.ie, mypregnancy.ie എന്നി വെബ്സൈറ്റുകൾ ആദ്യം മുതലേ പഠിച്ചു തുടങ്ങണം .

ഓരോ ഡെലിവറിയും ഓരോ unpredictable situation ആണു. നമ്മൾ നല്ലതിന് വേണ്ടി ശ്രമിക്കുന്നു പക്ഷെ ചിലതൊക്കെ കുറച്ചു complicated ആയി മാറാറുണ്ട് .അതു കൊണ്ട് തന്നെ 1 ആഴ്ച്ച എങ്കിലും annual leave കരുതി വെക്കണം paternity leavum 2 ആഴ്ച കൂടി ആകുമ്പോൾ ഒന്നു settle ആവാൻ പറ്റും. 

അമ്മക്ക് മാത്രം അല്ല അപ്പനും കുഞ്ഞിന്റെ കെയർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം ഉണ്ട്. അമ്മക്ക് ഉറങ്ങാൻ സമയം ഉണ്ടാക്കി കൊടുക്കുക എന്നത് അപ്പന്റെ ജോലി ആണു. രണ്ടു പേർക്കും ഒരേ attachment കുഞ്ഞിനോട് ഉണ്ടാവാനും , പെണ്ണിന് അവളുടെ കുഞ്ഞിന്റെ അപ്പനോട് respect ഉണ്ടാകുവാനും ഒക്കെ ഇതു സഹായിക്കും. 

preparation വളരെ important ആണു. എല്ലവരും ശ്രദ്ദിക്കുമല്ലോ

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...