കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ പേരിൽ സോഷ്യൽ ഇൻഷുറൻസ് നമ്പർ (എസ്ഐഎൻ) ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്ന ഇമെയിൽ, വെബ്, ടെക്സ്റ്റ് സന്ദേശങ്ങൾ, ടെലിഫോൺ വഴിയുള്ള തട്ടിപ്പ് എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സിബിഎസ്എ. സ്കാമർമാർ ഉപയോഗിക്കുന്ന രീതികളും സന്ദേശങ്ങളും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതും പൊതുജനങ്ങളെ കബളിപ്പിക്കുവാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണെന്നും ടെലിഫോൺ കോളുകളിൽ സിബിഎസ്എയിൽ നിന്ന് എന്ന രീതിയിൽ തെറ്റായി കാണപ്പെടുന്ന നമ്പറുകളും ജീവനക്കാരുടെ പേരുകളും പ്രദർശിപ്പിച്ചേക്കാം. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി സിബിഎസ്എ ലോഗോകൾ, ഇമെയിൽ വിലാസങ്ങൾ അല്ലെങ്കിൽ ജീവനക്കാരുടെ പേരുകളും ശീർഷകങ്ങളും ഇമെയിലുകളിൽ അടങ്ങിയിരിക്കാം.
സിബിഎസ്എ ടെലിഫോൺ അല്ലെങ്കിൽ ഇമെയിൽ വഴി സോഷ്യൽ ഇൻഷുറൻസ് നമ്പറോ ക്രെഡിറ്റ് കാർഡ് നമ്പറോ ഒരിക്കലും ആവശ്യപ്പെടില്ല എന്നും ടെലിഫോൺ കോൾ വഴി യോ അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള ഇമെയിൽ ലഭിക്കുകയോ ചെയ്‌താൽ അത്തരം റിക്വസ്റ്റുകൾ അവഗണിക്കാനും കനേഡിയൻ ആന്റി ഫ്രോഡ് സെന്ററിൽ റിപ്പോർട്ട് ചെയ്യുവാനും സിബിഎസ്എ നിർദ്ദേശിക്കുന്നു.