യുകെ മലയാളി സണ്ണി ജോസഫ് കാര്യാങ്കൽ നിര്യാതനായി
യുകെ എഡ്മണ്ടൻ മലയാളി മലയാളി സണ്ണി ജോസഫ് കാര്യാങ്കൽ നിര്യാതനായി. സണ്ണി ജോസഫ് നാട്ടിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം നിര്യാതനായി. കോട്ടയം മേരിലാൻ്റ് കാര്യാങ്കൽ ജോസഫിൻ്റെ മകനാണ്. കരൾ സംബന്ധമായ അസുഖത്തിന് നാട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ റീനാ സണ്ണി (നോർത്ത് മിഡിൽസെക്സ് എൻ.എച്ച്.എസ് ഹോസ്പിറ്റൽ ,സ്റ്റാഫ് നഴ്സ്). മക്കൾ അലൻ സണ്ണി (18, മെഡിസിൻ വിദ്യാർത്ഥി, യു സി എൽ ലണ്ടൻ), നയന സണ്ണി (14, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി). മരണവാർത്തയറിഞ്ഞ് യുകെയിലായിരുന്ന ഭാര്യ റീനയും മക്കളും നാട്ടിലേക്ക് പുറപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ നാളെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് മേരിലാൻ് സെൻ്റ്. മേരീസ് പള്ളി സിമിത്തേരിയിൽ നടക്കുന്നതാണ്.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
കൂടുതൽ വായിക്കുക