പൂർണ്ണമായി വാക്‌സിൻ എടുത്തവർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ കാനഡയിലേക്ക് 2021 സെപ്റ്റംബർ 7 മുതൽ പ്രവേശിക്കാം. കാനഡയിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് അതിർത്തി നടപടികൾ ലഘൂകരിക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ, 2021 ഓഗസ്റ്റ് 9 മുതൽ, യു.എസിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്കും പെർമനന്റ് റെസിഡെൻസിനും കാനഡയിൽ നിയന്ത്രണങ്ങളില്ലാതെ പ്രവേശിക്കാം.
കാനഡയിലെത്തുന്നതിന് 14 ദിവസമെങ്കിലും മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്തവരെ ആണ് പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവരായി കാനഡ സർക്കാർ പരിഗണിക്കുന്നത്. കാനഡയിൽ ഉപയോഗിക്കാൻ അംഗീകാരം ലഭിച്ച കോവിഡ് വാക്‌സിനുകളായ ഫൈസർ-ബയോടെക്, മോഡേണ, അസ്ട്രാസെനെക്ക/കൊവിഷീൽഡ് അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ തുടങ്ങിയ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് എടുത്ത യാത്രക്കാർക്കാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്.