കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം; 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രം
ബുധനാഴ്ച, സെപ്റ്റംബർ 22, 2021
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ. സുപ്രിം കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു. ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ തുക നൽകണമെന്ന് കേന്ദ്രം അറിയിച്ചു. ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത്. അല്ലെങ്കിൽ ജില്ലാ ഭരണകൂടം വഴി ഇത് വിതരണം ചെയ്യണമെന്നും സുപ്രിം കോടതിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.