രണ്ടാം ഡോസ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും: മുഖ്യമന്ത്രി
ബുധനാഴ്ച, സെപ്റ്റംബർ 22, 2021
സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ഡോസ് വാക്സിനേഷൻ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. (pinarayi vijayan covid vaccine) രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിച്ചു. ഈ മാസം തന്നെ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയാക്കും. രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. മുതിർന്ന പൗരന്മാരിൽ കുറേപ്പേർ ഇനിയും വാക്സിനേഷൻ എടുത്തിട്ടില്ല. പലരും വിമുഖത കാട്ടുകയാണ്. ഇത് ഒഴിവാക്കണം. തക്ക സമയത്ത് ആശുപത്രിയിലെത്താത്തതിനാൽ മരിച്ചത് 30 ശതമാനം പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.