തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9,931 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 58 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,54,31,248 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,408 ആയി.
66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, കാസര്‍ഗോഡ് 10, തൃശൂര്‍, കോഴിക്കോട്, വയനാട് 8 വീതം, കൊല്ലം, പത്തനംതിട്ട, എറണാകുളം 3 വീതം, പാലക്കാട് 2, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.