മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളിലൊന്നായ മൗറീഷ്യസ് സഞ്ചാരികൾക്ക് ഒരു അത്ഭുത ലോകമാണ്. വെളുത്ത പഞ്ചസാര മണലുകൾ നിറഞ്ഞ് നിറഞ്ഞു കിടക്കുന്ന തീരങ്ങൾ, കടലിലേക്ക് നോക്കിയാൽ അടിത്തട്ട് വരെ തെളിഞ്ഞ് കാണുന്ന തരത്തിലുള്ള വെള്ളം, ഒരു വലിയ ജലാശയത്തിൻറെ നടുവിലെ ഒരു ചെറിയ ദ്വീപ് അതാണ് മൗറീഷ്യസ്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രമാണ് റിപ്പബ്ലിക്ക് ഓഫ് മൗറീഷ്യസ്. ആഫ്രിക്കൻ തീരത്തിന്റെ തെക്ക് കിഴക്കൻ തീരത്ത് നിന്ന് മഡഗാസ്കറിന് കിഴക്ക് 2000 കിലോമീറ്റർ അകലെയാണ് മൗറീഷ്യസ് സ്ഥിതി ചെയ്യുന്നത്. റോഡ്രിഗസ്, അഗലാഗ, സെന്റ് ബ്രാൻഡൻ എന്നീ മൂന്നു ദ്വീപുകളാണ് രാജ്യത്തിന്റെ പ്രധാന ഭാഗം. മൗറീഷ്യസ്, റോഡ്രിഗസ് ദ്വീപുകളും സമീപത്തുള്ള റീയൂണിയനും ഇതിന്റെ ഭാഗമായി വരും.
വംശ നാശം സംഭവിച്ച ഡോഡോ പക്ഷികൾ കാണപ്പെട്ടിരുന്ന ഭൂമിയിലെ ഏക ഇടമായിരുന്നു ഇത്. മൗറീഷ്യസിൻറെ ദേശീയ പക്ഷിയാണ് ഡോഡോ. പാറക്കാൻ കഴിവില്ലാത്ത ഈ പക്ഷികൾ, 1598 ൽ ഡച്ച് കുടിയേറ്റക്കാർ തുടങ്ങി വച്ച വേട്ടയാടലുകൾ മൂലം വംശ നാശം സംഭവിക്കുകയായിരുന്നു.
സഞ്ചാരികൾക്കായി വാതിൽ തുറന്ന് മൗറീഷ്യസ്
പതിനാറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മൗറീഷ്യസ്. സഞ്ചാരികൾ ഏറെ എത്തുന്ന മൗറീഷ്യസിലെ ബീച്ച് ടൂറിസം ലോക പ്രശസ്തമാണ്. 2020 ലാണ് അവസാനമായി മൗറീഷ്യസിലേക്ക് സഞ്ചാരികൾ എത്തിയത്.
രാജ്യത്തിന്റെ ജി.ഡി.പിയില്‍ 24 ശതമാനമാണ് ടൂറിസത്തിന്റെ പങ്ക്. അതുകൊണ്ടുതന്നെ സഞ്ചാരികളെ ഇനിയും സ്വീകരിച്ചില്ലെങ്കില്‍ മൗറീഷ്യസിന്റെ സാമ്പത്തികരംഗം കൂപ്പുകുത്തും