ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടറില്‍. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ കെസീന പെറോവയെ തോല്‍പ്പിച്ചത് ഷൂട്ട് ഓഫിലാണ്. ക്വാട്ടറില്‍ ദക്ഷിണ കൊറിയന്‍ താരമായിരിക്കും ദീപികയുടെ എതിരാളി. ടോപ് സീഡായ ആന്‍ സെന്നിനെ ആയിരിക്കും ദീപിക നേരിടുക. ഇന്ത്യന്‍ സമയം 11.30നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍.
അതേസമയം ഒളിമ്പിക്‌സില്‍ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങുന്നുണ്ട്. ബോക്‌സിംഗ് 60 കിലോഗ്രാം വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ക്കിന്‍ തായ്‌ലന്റ് താരത്തെ നേരിടും. വിജയിച്ചാല്‍ ലോവ്‌ലീന മെഡല്‍ ഉറപ്പിക്കും.