ഒരു ലക്ഷം പേർക്ക് നിയമനം നൽകാൻ കോഗ്നിസന്റ്; 2022 ഓടെ 45,000 ഇന്ത്യക്കാർക്ക് അവസരം
വെള്ളിയാഴ്ച, ജൂലൈ 30, 2021
യു.എസ്. ആസ്ഥാനമായുള്ള ടെക് ഭീമന്മാരായ കോഗ്നിസന്റ് ഈ വർഷം ഒരു ലക്ഷത്തോളം പേരെ നിയമിച്ചേക്കും. കമ്പനിയിൽ നിന്ന് ഉയർന്ന തോതിൽ ജീവനക്കാർ രാജി വച്ച് പുറത്ത് പോകുന്നതിനെ തുടർന്നാണ് തീരുമാനം. കൂടാതെ, ഈ വർഷം 30,000 ത്തോളം പുതിയ ബിരുദധാരികൾ കമ്പനിയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോഗ്നിസന്റ് അറിയിച്ചു. 2022-ഓടെ ഇന്ത്യയിൽ പുതുതായി പഠിച്ചിറങ്ങിയ 45,000 പേർക്ക് ജോലി നൽകാൻ ലക്ഷ്യംവെക്കുന്നതായും കമ്പനി വ്യക്തമാക്കി.