അന്താരാഷ്ട്ര ഹോക്കിയില്‍ രാജ്യത്തിന്റെ അഭിമാനസ്തംഭമായ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് ഹോക്കി ഇന്ത്യ നാമനിര്‍ദേശം ചെയ്തു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരത്തിന് മുന്‍ വനിതാ ടീം അംഗം ദീപികയേയും ഹോക്കി ഇന്ത്യ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. പുരുഷ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ്, വനിതാ ടീം അംഗങ്ങളായ വന്ദന കതാരിയ, നവജോത് കൗര്‍ എന്നിവരെ അര്‍ജുന അവാര്‍ഡിനും നാമനിര്‍ദേശം ചെയ്തു.
സമഗ്ര സംഭാവനക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് ആര്‍ പി സിംഗ്, സന്‍ഗായ് ഇബെഹല്‍ എന്നിവരെയും മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിന് ബി ജെ കരിയപ്പ, സി ആര്‍ കുമാര്‍ എന്നിവരെയും ദേശീയ ഹോക്കി ഫെഡറേഷനായ ഹോക്കി ഇന്ത്യ നാമനിര്‍ദേശം ചെയ്തു.അന്താരാഷ്ട്ര ഹോക്കിയില്‍ രാജ്യത്തിന്റെ അഭിമാനസ്തംഭമായ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് ഹോക്കി ഇന്ത്യ നാമനിര്‍ദേശം ചെയ്തു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരത്തിന് മുന്‍ വനിതാ ടീം അംഗം ദീപികയേയും ഹോക്കി ഇന്ത്യ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. പുരുഷ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ്, വനിതാ ടീം അംഗങ്ങളായ വന്ദന കതാരിയ, നവജോത് കൗര്‍ എന്നിവരെ അര്‍ജുന അവാര്‍ഡിനും നാമനിര്‍ദേശം ചെയ്തു.