ചൈനീസ് ആപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പിലൂടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായ തുക ഒന്നും രണ്ടുമല്ല. 150 കോടി രൂപയാണ് . അഞ്ചു ലക്ഷം ഇന്ത്യക്കാരാണ് തട്ടിപ്പിനിരയായത് . തട്ടിപ്പു സംഘത്തിൽ ചാര്‍ട്ടേഡ് അക്കൗണ്ടൻറുമാരും വനിതകളും വരെ
ദില്ലി : തട്ടിപ്പു സംഘത്തിൽ ചാര്‍ട്ടേഡ് അക്കൗണ്ടൻറുമാരും വനിതകളും വരെ
ദില്ലി പോലീസ് സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിൽ കഴിഞ്ഞ ദിവസം പുറത്ത് കൊണ്ടു വന്നിരിക്കുകയാണ് ചൈന ആസ്ഥാനമായുള്ള സ്ഥാപനങ്ങൾ ഇൻവെസ്റ്റ്മൻറ് ആപ്പിലൂടെ കോടികൾ തട്ടിതാണ് കേസ്. ഒരു ടിബറ്റൻ യുവതിയും എട്ട് തട്ടിപ്പുകാരുമാണ് അറസ്റ്റിലായത്.
ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിംഗ് കാമ്പെയ്‌ൻെറ ചുവടു പിടിച്ച് പ്രവര്‍ത്തിച്ച ഏണിങ് ആപ്പിലൂടെ വെറും രണ്ട് മാസത്തിനുള്ളിലാണ് 150 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന് .പെട്ടെന്നു വരുമാനംനേടാം എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ചൈനീസ് ആപ്പുകളിലൂടെയാണ് തട്ടിപ്പ് നടന്നത്. പണം മാത്രമല്ല ഉപഭോക്താക്കളുടെ ഡാറ്റയും ചോര്‍ന്നു.