സീനിയർ സയന്റിഫിക് ഓഫീസർ, കംപ്യൂട്ടർ പ്രോഗ്രാമർ, ജൂനിയർ സയന്റിഫിക് ഓഫീസർ, നഴ്സിങ് ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്, സീനിയർ സയന്റിഫിക് അസിസ്റ്റന്റ്, ടീച്ചർ ഫോർ എംആർ ചിൽഡ്രൻ, അസിസ്റ്റന്റ് ഡയറ്റീഷ്യൻ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്ബംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ (നിംഹാൻസ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 275 ഒഴിവുകളാണുള്ളത്. നഴ്സിങ് ഓഫീസർ തസ്തികയിൽ മാത്രമായി 266 ഒഴിവുണ്ട്.
സീനിയർ സയന്റിഫിക് ഓഫീസർ (ന്യൂറോ മസ്കുലർ)- 1 ഒഴിവ്. യോഗ്യത: ബേസിക്/മെഡിക്കൽ സയൻസസ് പിഎച്ച്‌ഡി. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40
കംപ്യൂട്ടർ പ്രോഗ്രാമർ- 1 : കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി ഡിപ്ലോമ. സ്റ്റാറ്റിസ്റ്റിക്കൽ ആപ്ലിക്കേഷൻ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി: 30 .
ജൂനിയർ സയന്റിഫിക് ഓഫീസർ-1 : യോഗ്യത: എംഡി/എംബിബിഎസ് പ്രായപരിധി: 35.
നഴ്സിങ് ഓഫീസർ- 266 ഒഴിവ്. യോഗ്യത: നേഴ്സിങ് ബിഎസ്സി (ഹോൺ)/ബിഎസ്സി/ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി. നേഴ്സസ് ആൻഡ് മിഡ്വൈഫ് ദേശീയ/സംസ്ഥാന രജിസ്ട്രേഷൻ വേണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35.
സ്പീച്ച് തെറാപ്പിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്- 3: യോഗ്യത: സ്പീച്ച് പാത്തോളജി/ഓഡിയോളജി ബിരുദാനന്തരബിരുദം. അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി: 30.
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഹ്യുമൻ ജനറ്റിക്സ്) -1 : യോഗ്യത: ലൈഫ് സയൻസ് ബിരുദാനന്തര ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35.
ടീച്ചർ ഫോർ എംആർ ചിൽഡ്രൻ (ക്ലിനിക്കൽ സൈക്കോളജി)-1 : യോഗ്യത: സൈക്കോളജി ബിഎ/ബിഎസ്സി. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30.
അസിസ്റ്റന്റ് ഡയറ്റീഷ്യൻ-1 : യോഗ്യത: സയൻസ് ബിരുദം. ഡയറ്റിക്സിൽ ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30.
വിശദവിവരങ്ങൾക്കായി നിംഹാൻസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.nimhans.ac.in സന്ദർശിക്കുക. ഓഫ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ The Director, NIMHANS, P.B.No.2900, Hosur Road, Bengaluru - 560 029, India എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 28 ആണ്.