സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫയർ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്നു മുതൽ എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
ജൂൺ 14നാണ് ഇതിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2020 ഡിസംബർ 22നും 2021 ജനുവരി 27നും ഇടയിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജൂൺ 28 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ആകെ 16 ഒഴിവുകളാണുള്ളത്. ബി.ഇ (ഫയർ), ബി.ഇ (സേഫ്ടി ആന്റ് ഫയർ എഞ്ചിനീയർ), ബി.ടെക്/ ബി.ഇ (ഫയർ ടെക്നോളജി ആൻഡ് സേഫ്ടി എഞ്ചിനീയറിങ്), ബി.എസ്.സി (ഫയർ) എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കും. ഇവർക്കായി അഭിമുഖം നടക്കും. അഭിമുഖത്തിലൂടെയാണ് അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നത്.