യൂറോ കപ്പില്‍ ഹംഗറിക്കെതിരായ പോരിന് മുന്‍പ് പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ പ്രസ് കോണ്‍ഫറന്‍സാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. മാധ്യമങ്ങളെ കാണാൻ എത്തിയ റൊണാള്‍ഡോ മുന്‍പില്‍ വെച്ചിരിക്കുന്ന കൂള്‍ഡ്രിങ്ക്സിന്റെ കുപ്പികള്‍ മാറ്റി പകരം വെള്ളത്തിന്റെ കുപ്പി ഉയര്‍ത്തി കാണിക്കുകയും ചെയ്തു.
ഫിറ്റ്നസ് ഫ്രീക്കായ ക്രിസ്റ്റ്യാനോ കൊക്കോക്കോളയുടെ രണ്ട് ബോട്ടിലുകളാണ് പ്രസ് കോണ്‍ഫറന്‍സിന് ഇടയില്‍ തന്റെ മുന്‍പില്‍ നിന്ന് മാറ്റിവെച്ചത്. യൂറോയിലെ ഒഫീഷ്യല്‍ സ്പോണ്‍സര്‍മാരാണ് കൊക്കോക്കോളയും.