ക്രിപ്റ്റോകറൻസി എന്ന പേരിൽ ദുബായ് ഇതുവരെ ഇത്തരം കോയിനുകൾ പുറത്തിറക്കിയിട്ടില്ല. എന്നാൽ ചൈനയുടെ ഡിജിറ്റൽ യുവാൻ പോലുള്ള ഡിജിറ്റൽ കറൻസിയുമായി ഈ ദുബായ് കോയിനുകൾക്ക് സാമ്യമുണ്ട്.
ദുബായ്: ദുബായ് കോയിൻ (ഡിബിഐഎക്സ്) എന്ന പേരിൽ ദുബായ് സ്വന്തം ക്രിപ്‌റ്റോകറൻസി പുറത്തിറക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് ദുബായിയുടെ സ്വന്തം ക്രിപ്റ്റോകറൻസി ആണോ? അല്ലാ എന്നാണ് ഉത്തരം. ക്രിപ്റ്റോകറൻസി എന്ന പേരിൽ ദുബായ് ഇതുവരെ ഇത്തരം കോയിനുകൾ പുറത്തിറക്കിയിട്ടില്ല. എന്നാൽ ചൈനയുടെ ഡിജിറ്റൽ യുവാൻ പോലുള്ള ഡിജിറ്റൽ കറൻസിയുമായി ഈ ദുബായ് കോയിനുകൾക്ക് സാമ്യമുണ്ട്.
ദുബായുടെ സ്വന്തം ക്രിപ്‌റ്റോകറൻസി എന്ന പേരിൽ വിറ്റഴിക്കുന്ന ഇത്തരം ഡിജിറ്റൽ കറൻസികൾക്ക് അംഗീകാരമില്ലെന്ന് ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (ഡിഇഎസ്‍സി) അറിയിച്ചു. ഇത് വിറ്റഴിക്കുന്ന വെബ്സൈറ്റ് ഇ-മെയിൽ വിലാസം, പാസ്‌വേഡ്, ഫോൺ നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ഇലക്ട്രോണിക് ഫോം വഴി ചോർത്തുന്ന പിഷിങ് ലക്ഷ്യമിട്ടുള്ള ലൈസൻസില്ലാത്ത സൈറ്റാണ്. ദുബായ്ക്ക് നിലവിൽ ഔദ്യോഗിക ക്രിപ്റ്റോകറൻസി ഇല്ലെന്നും ഡിഇഎസ്‍സി വ്യക്തമാക്കി.