"ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി" അബുദാബി | "വിദേശ യാത്രക്കാര്‍ യാത്രക്ക് മുമ്പ് തങ്ങളുടെ വാക്സിന്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം " സൗദി


ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‍കരിച്ച് അബുദാബി സാംസ്‍കാരിക വിനോദ സഞ്ചാര വകുപ്പ്.

 ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും. 

2021 മേയ് 23ന് പ്രസിദ്ധീകരിച്ച ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍

ഓസ്‍ട്രേലിയ, 

അസര്‍ബൈജന്‍ 

ഭൂട്ടാന്‍, 

ബ്രൂണെ, 

ചൈന, 

ക്യൂബ, 

ജര്‍മനി, 

ഗ്രീന്‍ലാന്റ്, 

ഹോങ്കോങ്ങ്, 

ഐസ്‍ലന്റ്, 

ഇസ്രയേല്‍, 

ജപ്പാന്‍, 

കിര്‍ഗിസ്ഥാന്‍, 

മൗറീഷ്യസ്‌, 

മൊള്‍ഡോവ,  

മൊറോക്കോ, 

ന്യൂസീലന്റ്, 

പോര്‍ച്ചുഗല്‍, 

സൗദി അറേബ്യ, 

സിംഗപ്പൂര്‍, 

ദക്ഷിണ കൊറിയ, 

സ്‍പെയിന്‍, 

സ്വിറ്റ്‍സര്‍ലന്റ്, 

തായ്‍വാന്‍, 

താജികിസ്ഥാന്‍, 

യു.കെ, 

അമേരിക്ക, 

ഉസ്‍ബെകിസ്ഥാന്‍ 

എന്നിവയാണ്. കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കി സൗദിയിലെത്തുന്ന വിദേശ യാത്രക്കാര്‍ യാത്രക്ക് മുമ്ബായി തങ്ങളുടെ വാക്സിന്‍ പൂര്‍ത്തിയാക്കിയ വിവരങ്ങള്‍ പ്രത്യേകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ . വിമാന കമ്പനികള്‍ക്കുയച്ച പ്രത്യേക സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

https://muqeem.sa/#/vaccine-registration/home എന്ന ‘മുഖീം’ പോര്‍ട്ടലിലാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. സൗദിയില്‍ അംഗീകരിച്ച ഫൈസര്‍ ബൈനോട്ടക്, ഓക്സ്‌ഫോര്‍ഡ് ആസ്ട്ര സെനിക (കോവിഷീല്‍ഡ്), മൊഡെര്‍ണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസുകളും ജോണ്‍സന്‍ വാക്സിന്റെ ഒറ്റ ഡോസും എടുത്തവരാണ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

അതെ സമയം ഇതല്ലാത്ത മറ്റു വാക്സിനുകള്‍ എടുത്തവരുടെ രജിസ്‌ട്രേഷന്‍ സ്വീകരിക്കില്ല. യാത്രക്ക് മുമ്ബ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഇങ്ങിനെ രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാളെ മുതല്‍ സൗദിയില്‍ നടപ്പാക്കുന്ന ഒരാഴ്ചത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റീന്‍ ആവശ്യമില്ല.

19 മെയ്  2021 മുതല്‍ സൗദിയില്‍ പ്രവേശിക്കുന്ന വിദേശികളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റീന്‍ (ഹോട്ടല്‍ വാസം) നിര്ബന്ധമായിരിക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നതിനെ തുടര്‍ന്നാണ് പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം നിലവില്‍ വന്നത്.

അതെ സമയം സ്വദേശികള്‍, കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴില്‍ വിസയുള്ളവര്‍, അവരുടെ കുടുംബാംഗങ്ങള്‍, വിമാന ജോലിക്കാര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍ ജീവനക്കാര്‍, അതിര്‍ത്തികള്‍ കടന്നെത്തുന്ന ചരക്ക് വാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാര്‍, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് രാജ്യത്ത് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്.

സൗദിയിൽ എത്തുന്നവർ അതാതു രാജ്യത്തെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സീൻ എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പ്രധാന നിബന്ധന. ഫൈസർ, അസ്ട്ര സെനക, മൊഡേണ എന്നീ വാക്സിനുകളുടെ 2 ഡോസ് എടുത്തവർക്കും ജോൺസൻ വാക്സീൻ ഒരു ഡോസ് എടുത്തവർക്കും ഈ മാസം 20 മുതൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ വേണ്ട.

മറ്റേതെങ്കിലും വാക്സീൻ എടുത്തവർക്കും ഒരു ഡോസ് എടുത്ത് 14 ദിവസം പൂർത്തിയായവർക്കും 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധം. യാത്രക്കാർ തവക്കൽനാ ആപ് ഡൗൺലോഡ് അതിൽ ആരോഗ്യ വിവരം അപ്ഡേറ്റ് ചെയ്യണം. 38 ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതൽ ശരീരോഷ്മാവുള്ളവരുടെ പ്രവേശനം തടയും. പണമിടപാട് ഓൺലൈൻ വഴിയായിരിക്കണം.
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...