യാസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു.അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ട്. ഒമാന്‍ നിർദേശിച്ച ‘യാസ്’ എന്ന പേരിലാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക.
ഒഡീഷ, ബംഗാള്‍ തീരങ്ങള്‍ ജാഗ്രതയില്‍, കേരളത്തിലും മഴ മുന്നറിയിപ്പ്. യാസ് ചുഴലിക്കാറ്റിന്‍റെ ഫലമായി കേരളത്തിലും പരക്കെ മഴ ലഭിച്ചേക്കും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അടിയന്തരസാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ യാസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു. ഇതോടെ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പ് നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ബുധനാഴ്‌ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കണക്കാക്കുന്നത്.
ഒഡീഷയിലെ ബാലസോറിന് സമീപം അതിതീവ്ര ചുഴലിക്കാറ്റായി യാസ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. യാസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങള്‍ സുരക്ഷ മുന്നൊരുക്കങ്ങള്‍ കടുപ്പിച്ചു.
പൂരി, ജഗല്‍സിംഗപുര്‍ കട്ടക്, ബാലസോര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്‌ടങ്ങളുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്
യാസ് ചുഴലിക്കാറ്റിന് മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കരയില്‍ കയറിയതിനുശേഷം ബിഹാറും കടന്നു റാഞ്ചി ലക്ഷ്യമാക്കി നീങ്ങി പുതുക്കെ ശക്തി കുറയും. ഒഡീഷയോട് അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
#CycloneYaas barrels towards India's East Coast: Know all about Cyclone vs Typhoon Vs Hurricane and how storms are formedhttps://t.co/Ug1tzGR9T6
— FinancialXpress (@FinancialXpress) May 25, 2021