കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ 11.59 മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. 10 ദിവസം മെയ് 4 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ സർക്കാരിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഇന്ത്യൻ അംബാസിഡർ വ്യക്തമാക്കി.
രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം തീരുമാനം പുന പരിശോധിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 14 ഇന്ത്യയിൽ താങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാന കമ്പനികള്‍ക്ക് ട്രാവൽ ഏജൻസികള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകി. ഇന്ത്യയിൽ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, യുഎഇ സർക്കാരിന്റെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നുവെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂറിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതുൾപ്പെടെ ആരോഗ്യസംരക്ഷണ മേഖലയിൽ ഞങ്ങൾ അവരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറയുന്നു.
#Coronavirus | The #UAE has banned travel from India for 10 days from Sunday due to the worsening #COVID19 situation in the country, according to media reports here on Thursday.https://t.co/bXOSU1FyFm
— The Hindu (@the_hindu) April 22, 2021