ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി ഒമാന്‍
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഏപ്രിൽ 24 മുതൽ വൈകുന്നേരം 6 വരെ ഒമാനിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു. രാജ്യത്ത് കൊവിഡ് വ്യാപിച്ച് വരുന്ന സമയത്താണ് കൂടുതല്‍ നിയന്ത്രണങ്ങളുമായി ഒമാന്‍ സുപ്രീം കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി ഒമാന്‍. ഈ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് വന്‍തോതില്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ തീരുമാനം. ഏപ്രില്‍ 24 വൈകീട്ട് 6 മുതലാണ് നിരോധനം നിലവില്‍ വരിക. ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇനിയൊരു അറിയിപ്പ് വരെ നിരോധനം തുടരും. ഈ മൂന്ന് രാജ്യക്കാര്‍ക്കും കഴിഞ്ഞ 14 ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും വിലക്കുണ്ട്.
ഈ രാജ്യങ്ങളില്‍ നിന്നുള്ള ഒമാനി പൗരന്മാര്‍, നയതന്ത്രപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും തുടങ്ങിയവര്‍ക്ക് ഇളവുണ്ട്. ഇങ്ങനെ വരുന്നവര്‍ രാജ്യത്തെത്തിയാല്‍ പാലിക്കേണ്ട ക്വാറന്റൈന്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായാണ് ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ പുതിയ തീരുമാനം. അത്യാവശ്യ ഘട്ടത്തില്‍ അല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് ഒമാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളിലും കടകളിലും പ്രവേശിക്കാന്‍ പാടില്ല. കുട്ടികളുടെ സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍ക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം സുപ്രീം കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.സ്കൂളുകളില്‍ ഓൺലൈൻ പഠനം തുടരും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അങ്ങനെ തന്നെയായിരിക്കും. സ്ഥാപനങ്ങൾ 50 ശതമാനത്തില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. തീരുമാനം കർശനമായി നടപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Entry to Oman banned for passengers flying from India, Pakistan, Bangladesh https://t.co/MFNKGAJWAy
— UCMI (@UCMI5) April 22, 2021