കോവിഡ് പൊതുവായ സംശയങ്ങളും മറുപടിയും
ചില പ്രധാന സംശയങ്ങള്‍ക്ക് ആരോഗ്യവിദഗ്ധര്‍ നല്‍കിയ മറുപടികളിലൂടെ:
വൈറസ് വെറുതേ വായുവിലൂടെ പറന്നു നടക്കില്ല. വൈറസ് ബാധിതർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും ലക്ഷക്കണക്കിനു കണികകൾ പുറത്തേക്കു വരും. ഇതിൽ 10 മൈക്രോണിൽ കൂടുതൽ ഭാരമുള്ളവ നിലത്തു വീഴും. ഭാരം കുറഞ്ഞവ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. പരമാവധി 10 അടി ചുറ്റളവിൽ. അടച്ചിട്ട മുറികൾ, എസി മുറികൾ എന്നിവിടങ്ങളിൽ 3 – 4 മണിക്കൂർ വരെ ഈ കണങ്ങൾ തങ്ങിനിൽക്കുമെന്നാണു കണ്ടെത്തൽ.
തുറസ്സായ സ്ഥലങ്ങളിൽ അധിക നേരം തങ്ങിനിൽക്കില്ല. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന ഗവേഷകരുടെ കണ്ടെത്തൽ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ആശങ്കപ്പെടുന്നതു പോലെ കണികകൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങളിൽ തൊട്ടശേഷം മുഖത്തോ മൂക്കിലോ സ്പർശിച്ചാൽ അതിലൂടെ കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കും. വൈറസ് ചർമത്തിലൂടെ അകത്തു കയറില്ല.
1. വാക്‌സീന്‍ സ്വീകരിച്ച ശേഷവും കോവിഡ്19 ബാധിക്കുമോ?
ബാധിക്കാം. എന്നാല്‍ വാക്‌സീന്‍ എടുത്തവരില്‍ രോഗത്തിന്റെ പ്രഭാവം കുറവായാണ് കണ്ടുവരുന്നത്. ഇതേക്കുറിച്ച് ഇന്ത്യയില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നുവരുന്നതേയുളളു. യുഎസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ വിവരങ്ങള്‍ പ്രകാരം 99.99% പേരും വാക്‌സീന്‍ സ്വീകരിച്ച ശേഷം വലിയതോതില്‍ രോഗബാധിതരായിട്ടില്ല.
2. ഏതാണ് ഏറ്റവും മികച്ച വാക്‌സീന്‍ കോവാക്‌സീനോ കോവീഷീല്‍ഡോ ?
ഈ രണ്ടു വാക്‌സീനുകളും ഗവേഷണങ്ങള്‍ക്കു വിധേയമായിട്ടുണ്ട്, രണ്ടും ഫലപ്രദവുമാണ്. ഈ രണ്ടു വാക്‌സീനുകളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ച് കോവിഡ് വ്യാപനവും മരണവും ഒഴിവാക്കുക എന്നതാണ് പ്രധാനം.
3. ഹൃദ്രോഗം ഉള്ളവര്‍, ബൈപാസ് സര്‍ജറി കഴിഞ്ഞവര്‍ എന്നിവര്‍ക്ക് വാക്‌സീന്‍ സ്വീകരിക്കാമോ?
സ്വീകരിക്കാം
4.വാക്‌സിനേഷനു ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുമോ ?
പനി, ജലദോഷം, ശരീരവേദന, ക്ഷീണം എന്നിവ അനുഭവപ്പെടാം. അങ്ങനെയെന്തെങ്കിലും അനുഭവപ്പെട്ടാല്‍ പാരസെറ്റമോള്‍ ടാബ്ലറ്റ് കഴിക്കാം. രണ്ടുമൂന്നു ദിവസത്തനുള്ളില്‍ വിഷമതകളൊക്കെ മാറും. അതികഠിനമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകില്ല. ഇഞ്ചക്ഷന്‍ എടുത്ത ഭാഗത്തെ തൊലി ചുവന്നേക്കാം.
4. ഒരു ഡോസ് കോവാക്‌സീനും മറ്റൊരു ഡോസ് കോവിഷീല്‍ഡും സ്വീകരിക്കാമോ?
പാടില്ല. ഒരു വാക്‌സീന്റെ തന്നെ രണ്ടു ഡോസുകള്‍ സ്വീകരിക്കണം.
5.അലര്‍ജിയുള്ളവര്‍ക്ക് വാക്‌സീന്‍ സ്വീകരിക്കാമോ?
ഇക്കാര്യത്തില്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശം തേടുക. പലതരത്തിലുള്ള അലര്‍ജികളുണ്ട്. നേരത്തെ അലര്‍ജി സംബന്ധമായി പ്രശ്‌നമുള്ളയാളാണെങ്കില്‍ സമീപത്തുള്ള പ്രധാന ആശുപത്രിയില്‍ പോയി വാക്‌സിനേഷന്‍ നടത്തുക. എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാവുകയാണെങ്കില്‍ അവര്‍ക്ക് കൈകാര്യം ചെയ്യാനാകും.
6. തൈറോയിഡിന് ചികിത്സ എടുക്കുന്നയാള്‍ക്ക് വാക്‌സീന്‍ സ്വീകരിക്കാമോ?
സ്വീകരിക്കാം
7. വിദേശത്തുനിന്നു കോവീഷീല്‍ഡിന് സമാനമായ വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചയാള്‍ക്ക് ഇന്ത്യയിലെത്തി രണ്ടാം ഡോസ് സ്വീകരിക്കാമോ?
ഇവിടെ അതേ വാക്‌സീന്‍ ലഭ്യമാണെങ്കില്‍ അതു സ്വീകരിക്കാം.
8. വാക്‌സിനേഷനു മുമ്ബ് എന്തെങ്കിലും പരിശോധന ആവശ്യമാണോ?
ഇല്ല. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ എവിടെയും വാകിസിനേഷനു മുമ്ബ് മറ്റ് മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമില്ല. എന്നാല്‍ കോവിഡ്19 ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വാക്‌സീന്‍ സ്വീകരിക്കുന്നതിനു മുമ്ബ് കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം.
9. പാര്‍ശ്വഫലങ്ങള്‍ കാണിച്ചില്ലെങ്കില്‍ വാക്‌സീന്‍ ഫലപ്രദമാണെന്ന് പറയാന്‍ സാധിക്കുമോ?
ഫലപ്രദമാണ്.
10. ആദ്യ ഡോസ് എടുത്ത അതേ സ്ഥലത്തുനിന്ന് രണ്ടാമത്തേത് എടുക്കണമെന്ന് നിര്‍ബന്ധമുണ്ടോ?
ഇല്ല. എവിടെനിന്നു വേണമെങ്കിലും എടുക്കാം
11.ബ്ലഡ് പ്രഷര്‍, ഡയബറ്റീസ്, ഹൃദയ പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ക്കു വാക്‌സീന്‍ സ്വീകരിക്കാമോ?
സ്വീകരിക്കാം. ഈ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ്. അവര്‍ ഉറപ്പായും വാക്‌സീന്‍ സ്വീകരിച്ചിരിക്കണം.
12. ആദ്യ ഡോസിലെയും രണ്ടാം ഡോസിലെയും വാക്‌സീന്‍ ഉള്ളടക്കത്തില്‍ വ്യത്യാസമുണ്ടോ ?
ഇല്ല.
13. രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിക്കുന്നതിനു മുമ്ബ് കോവിഡ് ബാധിച്ചാല്‍ എന്ത് ചെയ്യും?
രോഗമുക്തനായി ഒന്ന് രണ്ട് ആഴ്ചയ്ക്കു ശേഷം മാത്രം അടുത്ത ഡോസ് സ്വീകരിക്കാം. ആദ്യ ഡോസെടുക്കുന്നതിനു മുമ്ബാണ് രോഗബാധിതനാകുന്നതങ്കില്‍ രോഗം പൂര്‍ണമായി ഭേദമായി 28 ദിവസത്തിനു ശേഷം വാക്‌സീന്‍ സ്വീകരിക്കാം.
14. ആദ്യ ഡോസ് സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചാല്‍ രോഗമുക്തി നേടിയ ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിച്ചാല്‍ മതിയോ അതോ രണ്ടു ഡോസുകളും വീണ്ടും എടുക്കണോ?
രണ്ടാമത്തെ ഡോസ് മാത്രം എടുത്താല്‍ മതിയാകും.
15. കോവിഡ് വാക്‌സീന്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡി മറ്റു വൈറസുകള്‍ക്കെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമോ ?
വാക്‌സീന്‍ ഒരു രോഗത്തിന് മാത്രമുള്ളതാണ്. അത് മറ്റു രോഗങ്ങളെ അകറ്റിനിര്‍ത്തില്ല. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ വിവിധ രോഗങ്ങള്‍ക്ക് പലതരം വാക്‌സീനുകള്‍ നല്‍കുന്നത്.
16. വാക്‌സിനേഷനു ശേഷം ശരീരത്ത് സ്വഭാവികമായി ഉള്ള ആന്റിബോഡികള്‍ ഇല്ലാതാകുമോ?
ഇല്ല. വാക്‌സീനുകള്‍ പുതിയ ആന്റിബോഡികളെ ശരീരത്തിന് പ്രദാനം ചെയ്യുകയാണ്. ശരീരത്തില്‍ നേരത്തെയുള്ള ആന്റിബോഡികള്‍ അവിടെ തുടരും. രോഗപ്രതിരോധത്തിന് ഇത് യാതൊരു പ്രശ്‌നവും സൃഷ്ടിക്കില്ല.
17.രണ്ടാം ഡോസ് സ്വീകരിക്കുന്നത് വൈകിയാല്‍ പ്രശ്‌നമുണ്ടോ ?
ഇല്ല. നിങ്ങള്‍ക്ക് പറ്റുന്ന സമയത്ത് എടുക്കാം. എന്നാല്‍ നാലോ, ആറോഎട്ടോ ആഴ്ചയ്ക്കുള്ളില്‍ എടുക്കുന്നതാകും കൂടുതല്‍ നല്ലത്. എന്തായാലും രണ്ടാം ഡോസ് ഉറപ്പായും എടുത്തിരിക്കണം.
18. രണ്ടാം ഡോസ് സ്വീകരിക്കാതിരുന്നാല്‍ എന്തു സംഭവിക്കും?
രണ്ടു ഡോസുകളും സ്വീകരിച്ചെങ്കില്‍ മാത്രമേ വാക്‌സീന്റെ പൂര്‍ണ ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ. ഒരു ഡോസ് മാത്രം മതിയാകില്ല.
19 കോവിഡ് ബാധിച്ച് അതില്‍നിന്നും മുക്തി നേടിയ ആള്‍ക്ക് വാക്‌സീന്‍ ഒഴിവാക്കാനാകുമോ ?
ഇല്ല. ആന്റിബോഡികള്‍ അധിക നാളത്തേക്ക് നിലനില്‍ക്കില്ല. വാക്‌സീന്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.
20. കാന്‍സര്‍ മുക്തര്‍ക്ക് വാക്‌സീന്‍ സ്വീകരിക്കാമോ ?
സ്വീകിരക്കാം. മുമ്ബ് എന്ത് രോഗം ഉണ്ടായിരുന്നവര്‍ക്കും വാക്‌സീന്‍ എടുക്കാം.
21. പാലൂട്ടുന്ന അമ്മമാര്‍ക്ക് അല്ലെങ്കില്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സീന്‍ സ്വീകരിക്കാമോ ?
വാക്‌സീന്‍ സംബന്ധിച്ച പുതിയ നിര്‍ദേശത്തില്‍ ഇതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.
22 അലോപ്പതി അല്ലാത്ത മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് വാക്‌സീന്‍ എടുക്കാമോ ?
എടുക്കാം.
23. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷം എനിക്ക് കാലു വേദന അനുഭവപ്പെടുന്നുണ്ട്. അത് സാധാരണയാണോ ?
കാലുവേദന വിവിധ കാരണങ്ങളാല്‍ ഉണ്ടാവാം. അതിനാല്‍ ഡോക്ടറുടെ സഹായം തേടുന്നത് ഉചിതമാകും.
24. ഡോസ് വാക്സീനുമെടുത്ത ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കും കോവിഡ് വരുന്നുണ്ടല്ലോ?
വാക്സീൻ സ്വീകരിച്ചു കഴിഞ്ഞാൽ 70–80% വരെ രോഗസാധ്യത കുറയും
25. വായുവിലെ വൈറസിനെ ചെറുക്കുന്നതെങ്ങനെ?
രണ്ടു മാർഗങ്ങളേയുള്ളൂ, മാസ്ക്കും സാനിറ്റൈസറും. മറ്റുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമുള്ള കണങ്ങൾ മുഖത്തു പറ്റിപ്പിടിക്കാതിരിക്കാൻ കൃത്യമായി മാസ്ക് ധരിച്ചാൽ മതി. കണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങൾ നമുക്കു തിരിച്ചറിയാനാവില്ല. അതിനാൽ നിരന്തരം കൈകൾ ശുചിയാക്കണം. അടച്ചിട്ട, ശീതീകരിച്ച മുറികളിൽ ഒത്തുചേരാതിരിക്കുക.
26. മാസ്ക് ഉയർത്തി തുമ്മുമ്പോൾ
പൊതുസ്ഥലത്തു തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മിക്കവരും താഴ്ത്തുന്നതാണു പതിവ്. മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന കണങ്ങൾ മാസ്കിൽ പറ്റുമെന്നതു കൊണ്ടും മാറ്റി ഉപയോഗിക്കാൻ വേറെ മാസ്ക് കൈവശമില്ല എന്നതു കൊണ്ടുമാണിത്. പക്ഷേ, ഇതുണ്ടാക്കുന്നതു വലിയ വിപത്താണ്. അതിനാൽ വീടിനു പുറത്തു യാത്ര ചെയ്യുമ്പോൾ എല്ലാവരും അധിക മാസ്ക് കൈവശം കരുതണം.
27. 2 ഡോസ് വാക്സീനുമെടുത്ത ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കും കോവിഡ് വരുന്നുണ്ടല്ലോ?
വാക്സീൻ സ്വീകരിച്ചു കഴിഞ്ഞാൽ 70–80% വരെ രോഗസാധ്യത കുറയും. അപ്പോഴും 30% വരെ സാധ്യത നിലനിൽക്കുന്നു. പക്ഷേ, ഗുരുതരമായ രോഗസാധ്യത 95% വരെയും മരണസാധ്യത 99.9% വരെയും ഇല്ലാതാകും.
28. വാക്സീൻ എടുത്ത ശേഷവും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടോ?
തീർച്ചയായും വേണം. ജാഗ്രത കുറഞ്ഞാൽ വീണ്ടും രോഗ സാധ്യതയുണ്ട്. മറ്റുള്ളവർക്കു രോഗം പരത്താതിരിക്കാനും മുൻ കരുതലുകൾ വേണം.
29. വാക്സീൻ എടുത്തവർ രക്തദാനം ചെയ്യാൻ തടസ്സമുണ്ടോ?
വാക്സീൻ എടുത്ത് 28 ദിവസത്തിനു ശേഷം രക്തദാനം ചെയ്യാം.
30. ഒന്നാമത്തെ ഡോസ് എടുത്ത ശേഷം കോവിഡ് വന്നവർ രണ്ടാമത്തെ ഡോസ് സ്വീകരിക്കണോ ?
തീർച്ചയായും രണ്ടാമത്തെ ഡോസ് എടുക്കണം. കോവിഡ് നെഗറ്റീവ് ആയി 28 ദിവസത്തിനു ശേഷമാണ് അടുത്ത ഡോസ് എടുക്കേണ്ടത്.
31. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാക്സീൻ എടുക്കാമോ?
ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാക്സീൻ നൽകില്ല. ആർത്തവസമയത്ത് വാക്സീൻ എടുക്കുന്നതിൽ തടസ്സമില്ല.
READ MORE : CLICK HERE