പദ്മഭൂഷൺ പണ്ഡിറ്റ് രാജൻ മിശ്ര അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. 70 കാരനായ അദ്ദേഹം ഡൽഹി സെൻ്റ് സ്റ്റീഫൻ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. 2007ലാണ് അദ്ദേഹത്തെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചത് അന്തരിച്ച രാജൻ മിശ്രയ്ക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികൾ അർപ്പിച്ചു.
‘ശാസ്ത്രീയ സംഗീത ലോകത്ത് അസാമാന്യ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിറ്റ് രാജൻ മിശ്രയുടെ നിര്യാണം വലിയ ദുഖമുണ്ടാക്കിയിരിക്കുകയാണ്. ബനാറസ് ഘരാനയുമായി ബന്ധപ്പെട്ടിരുന്ന മിശ്രാജിയുടെ മരണം കലാ ലോകത്തിനും സംഗീത ലോകത്തിനും വലിയ നഷ്ടമാണ്. ദുഖത്തിൻ്റെ ഈ സമയത്ത് ഞാൻ എൻ്റെ ആദരാഞ്ജലികൾ അദ്ദേഹത്തിന് അർപ്പിക്കുന്നു.’- മോഡി ട്വിറ്ററിൽ കുറിച്ചു.