കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 352,991 പുതിയ രോഗബാധയുമായി തിങ്കളാഴ്ച ആഗോളതലത്തില്‍ റെക്കോര്‍ഡിലെത്തി. ആകെ കേസുകള്‍ 17 ദശലക്ഷത്തിലെത്തിയപ്പോള്‍ രാജ്യത്തെ ആശുപത്രികളെല്ലാം ഓക്‌സിജന്‍, കിടക്കകള്‍, ആന്റി- വൈറല്‍ മരുന്നുകള്‍ എന്നിവയുടെ അഭാവം മൂലം നട്ടം തിരിയുകയാണ്.കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായി ഇന്ത്യയില്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതൽ രാജ്യങ്ങൾ യാത്രാവിലക്കുകളുമായി മുന്നോട്ട്.
തായ്‌ലാന്‍ഡ്.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ച് തായ്‌ലാന്‍ഡ്. ഇന്ത്യയില്‍ ക്രമാതീതമായി ഉയര്‍ന്നു വരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിലാണ് തായ്‌ലാന്‍ഡ് വിലക്ക് പ്രഖ്യാപിച്ചത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്ത് മൂന്നാമത്തെ തരംഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്.
കൂടുതൽ രാജ്യങ്ങൾ യാത്രാവിലക്കുകളുമായി മുന്നോട്ട്
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കാനഡ, യുഎഇ, ബ്രിട്ടണ്‍, ബംഗ്ലദേശ്, മാലദ്വീപ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു വിലക്കേർപ്പെടുത്തി. അടുത്ത രണ്ടാഴ്ചത്തേക്ക് ബംഗ്ലദേശ് അതിർത്തി അടച്ചു. ഇന്ത്യയിൽ നിന്നെത്തുന്ന ജർമൻ പൗരൻമാർക്കു മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് ജർമനി അറിയിച്ചു.
ഇന്ത്യക്കാർക്കും കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ച വിദേശികൾക്കും പ്രവേശനം അനുവദിക്കില്ലെന്ന് ഇറ്റലി അറിയിച്ചു. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഇന്നു മുതൽ മാലദ്വീപിൽ പ്രവേശനം വിലക്കി.അതേസമയം, വരും ദിവസങ്ങളിൽ നേപ്പാളും അയർലണ്ടും ഇന്ത്യക്കാർക്കു പ്രവേശന വിലക്കേർപ്പെടുത്തിമെന്നു സൂചനയുണ്ട്.
വിലക്കേർപ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം ഉയർന്നതോടെ നേപ്പാൾ, ശ്രീലങ്ക അടക്കമുള്ള അയൽ രാജ്യങ്ങൾ വഴി മറ്റു രാജ്യങ്ങിലേക്കു പോകാൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ചു. ഇന്ത്യൻ പാസ്പോർട്ടുമായി വിമാനമാർഗം എത്തുന്നവർക്ക് നേപ്പാൾ വഴി മൂന്നാമതൊരു രാജ്യത്തേക്കു പോകാൻ മുൻപു വേണ്ടിയിരുന്ന പ്രത്യേക അനുമതി നീക്കിയതായി കഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഓസ്‌ട്രേലിയ
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ
സിഡ്‌നി: കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രാ വിമാനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. മെയ് 15 വരെ വിലക്ക് തുടരുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് എത്തുന്നവരില്‍ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള ഓസ്‌ട്രേലിയക്കാര്‍ക്ക് അപകടസാധ്യത നിലനില്‍ക്കുന്നതിനാലാണ് തീരുമാനമെന്ന് മോറിസണ്‍ പറഞ്ഞു.
ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ ഓസ്ട്രേലിയൻ താരങ്ങളായ കെയ്ൻ റിച്ചാർഡ്സണ്, ആദം സാംപ എന്നിവരാണ് ടീമിനോട് അനുമതി വാങ്ങി നാട്ടിലേക്ക് തിരിച്ചുപോകുന്നത്. ഇരുവരും വ്യക്തിപരമായ കാര്യങ്ങളാൽ ടീം വിടുകയാണെന്ന് റോയൽ ചലഞ്ചേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാജസ്ഥാൻ റോയൽസ് താരം ആൻഡ്രൂ ടൈയും ടൂർണമെന്റ് ഉപേക്ഷിച്ച് മടങ്ങിപ്പോയിരുന്നു.
ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി ഖത്തർ
ദോഹ ∙ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർ ഉൾപ്പെടെ ഇന്ത്യയിൽ നിന്നെത്തുന്ന എല്ലാവർക്കും ഖത്തറിൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി. ഇന്ത്യയുൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു പത്തു ദിവസമാണ് ഹോട്ടൽ ക്വാറന്റീൻ നിർദേശിച്ചിരിക്കുന്നത്. ഡിസ്‌കവർ ഖത്തർ മുഖേന വേണം ഹോട്ടലുകൾ ബുക്ക് ചെയ്യാൻ. യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റും നിർബന്ധമാണ്.
കോവിഡ് കേസുകളും കോവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വിദേശ രാഷ്ട്രങ്ങള്‍ ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വാക്സിനുകൾ, പി പി ഇ കിറ്റുകൾ, അവശ്യവസ്തുക്കൾ എന്നിവയുമായി എത്തുന്ന ചരക്കു വിമാനങ്ങൾക്ക് ഇത് ബാധകമല്ല. അതേസമയം, ഇന്ത്യയിൽ കോവിഡ് 19 കേസുകൾ അതിവേഗത്തിൽ വ്യാപിക്കുകയാണ്. വ്യാഴാഴ്ച മാത്രം മൂന്നുലക്ഷം ആളുകൾക്ക് ആണ് കോവിഡ് ബാധിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതായി യു എ ഇ-,യുകെ, യുഎഇ, കാനഡ, കുവൈറ്റ്, ഒമാൻ, ഹോങ്കോംഗ്, സൗദി അറേബ്യ.യും അറിയിച്ചു കഴിഞ്ഞു.സിംഗപ്പൂരും ഇന്തോനേഷ്യയും യാത്രക്കാർക്കായി നിയമങ്ങൾ കർശനമാക്കി. അതിനെ തുടര്‍ന്ന് അവസാനത്തെ വിമാന സര്‍വീസുകളില്‍ ടിക്കറ്റിനു വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചു.
ഇറ്റലി
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറ്റലി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്ന ഉത്തരവില്‍ ഒപ്പിട്ടുവെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പെറന്‍സ ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കും. എന്നാല്‍, ഇറ്റലിയില്‍ എത്തിയാല്‍ അവര്‍ ക്വാറന്റീനില്‍ പോകേണ്ടിവരുമെന്നും റോബര്‍ട്ടോ സ്പെറന്‍സ പറഞ്ഞു. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തവര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജര്‍മനി
ഇന്നലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജര്‍മനി രാജ്യത്തെ ഹൈ റിസ്‌ക് പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു.
Germany is barring the entry of Indian citizens with immediate effect due to the Covid situation here. Only German nationals and holders of a German resident permit travelling from India are now allowed to enter Germany. Lufthansa says it is not suspending flights to India. Comments from Air India and Vistara, which fly to Frankfurt, are awaited.
കോവിഡ് സാഹചര്യം കാരണം അടിയന്തര പ്രാബല്യത്തിൽ വരുന്ന ഇന്ത്യൻ പൗരന്മാരുടെ പ്രവേശനം ജർമ്മനി തടയുന്നു. ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്ന ജർമ്മൻ പൗരന്മാർക്കും ജർമ്മൻ റസിഡന്റ് പെർമിറ്റിന്റെ ഉടമകൾക്കും മാത്രമേ ഇപ്പോൾ ജർമ്മനിയിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ.
ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നില്ലെന്ന് ലുഫ്താൻസ. ഫ്രാങ്ക്ഫർട്ടിലേക്ക് പറക്കുന്ന എയർ ഇന്ത്യ, വിസ്താര എന്നിവയിൽ നിന്നുള്ള അഭിപ്രായങ്ങൾ കാത്തിരിക്കുന്നു.
ഫ്രാന്‍സ്
ബുധനാഴ്ച ഫ്രാന്‍സ് ഇന്ത്യയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി അറിയിച്ചു. ഫ്രാന്‍സില്‍ എത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ആണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
യു.എ.ഇ
ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ഏപ്രില്‍ 24ന് രാത്രി 11.59 മുതല്‍ പത്ത് ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കും.
സൗദി അറേബ്യ
ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്ക് മെയ് 17-ന് ശേഷവും തുടരുമെന്ന് സൗദി ഡെയ്ലി അറബ് ന്യൂസ് വ്യാഴാഴ്ച അറിയിച്ചു.
കാനഡ
ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതായി കാനഡ വ്യാഴാഴ്ച അറിയിച്ചു. COVID19 കേസുകളുടെ വർദ്ധനവ് കാരണം കാനഡ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും 30 ദിവസത്തേക്ക് നിരോധിച്ചു.ചരക്കു വിമാനങ്ങൾക്ക് ഇത് ബാധകമല്ല. കാനഡയിലേക്കുള്ള യാത്രക്കാരിൽ 1.8 ശതമാനം മാത്രമാണ് കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിച്ചതെന്ന് ആരോഗ്യമന്ത്രി പാറ്റി ഹാജു പറഞ്ഞു.
Canada banned all flights from India and Pakistan for 30 days due to the growing wave of #COVID19 cases in that region.https://t.co/4LoI9obk4b
— Firstpost (@firstpost) April 23, 2021
യു.എസ്.എ
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അതുകൊണ്ട് ഇന്ത്യയിലേക്കുള്ള യാത്ര അമേരിക്കക്കാര്‍ ഒഴിവാക്കണമെന്നും യു.എസ്.എയിലെ ഔദ്യോഗിക വൃത്തങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ പൂര്‍ണമായും വാക്‌സിനേഷന് വിധേയരായവര്‍ക്കും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമാണ് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദ്ദേശം.
യു.കെ
ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റ് വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിദ്ധ്യം യു.കെയില്‍ 100-ല്‍പ്പരം കേസുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ന്യൂസിലന്‍ഡ്
തല്‍ക്കാലം ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ഏപ്രില്‍ എട്ടിന് പ്രഖ്യാപിച്ചു. ഏപ്രില്‍ 11 ന് നിലവില്‍ വന്ന നിരോധനം ഏപ്രില്‍ 28 വരെ തുടരും.
ഹോംഗ്‌കോംഗ്
ഏപ്രില്‍ 20 മുതല്‍ ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഹോംഗ്‌കോംഗ് വിലക്ക് ഏര്‍പ്പെടുത്തി. ജനിതകമാറ്റം സംഭവിച്ച N501Y എന്ന വൈറസ് വകഭേദത്തിന്റെ സാന്നിധ്യം ഏഷ്യന്‍ മേഖലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്ന് അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
സിംഗപ്പൂര്‍
സിംഗപ്പൂര്‍ ഏപ്രില്‍ 24 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശനം നിരോധിക്കും. സിംഗപ്പൂരിലെ ദക്ഷിണേഷ്യന്‍ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ വൈറസ് ബാധയുടെ പുതിയ ക്ലസ്റ്റര്‍ രൂപപ്പെടുകയും അത് രോഗമുക്തി നേടിയ കോവിഡ് രോഗികളില്‍ വീണ്ടും അണുബാധയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ഉയര്‍ത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഒമാന്‍
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നോ ഈ രാജ്യങ്ങളിലൂടെയോ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കാണ് വിലക്ക്.
പാകിസ്ഥാന്‍
പാകിസ്ഥാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് റോഡ് മാര്‍ഗമോ വിമാന മാര്‍ഗമോ വരുന്ന യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതായി അറിയിച്ചു. രണ്ടാഴ്ചക്കാലത്തേക്കാണ് വിലക്ക്. ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതാണ് നിരോധനത്തിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
#Coronavirus | The #UAE has banned travel from India for 10 days from Sunday due to the worsening #COVID19 situation in the country, according to media reports here on Thursday.https://t.co/bXOSU1FyFm
— The Hindu (@the_hindu) April 22, 2021