വിഖ്യാത അമേരിക്കൻ റാപ്പർ ഡിഎംഎക്‌സ് അന്തരിച്ചു. 50 വയസായിരുന്നു.
ഏൾ സിമൺസ് എന്നാണ് ഡിഎംഎക്‌സിന്റെ യഥാർത്ഥ പേര്. ഒരാഴ്ചയ്ക്ക് മുൻപ് ഡിഎംഎക്‌സിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടർന്ന് ജീവൻരക്ഷായന്ത്രത്തിന്റെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1990 കളിലാണ് ഡിഎംഎക്‌സ് റാപ്പിംഗിലേക്ക് കടന്നുവരുന്നത്. 1998 ൽ ‘ഇറ്റ്‌സ് ഡാർക്ക് ആന്റ് ഹെല്ല് ഇസ് ഹോട്ട്’ എന്ന ആദ്യ ആൽബം പുറത്തിറക്കി. പിന്നീട് 2003ലാണ് ഡിഎംഎക്‌സിന്റെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ ‘എക്‌സ് ഗോൺ ഗിവ് ഇറ്റ് ടു യാ’ എന്ന സിംഗിൾ പുറത്തിറങ്ങുന്നത്.
രണ്ട് തവണ അമേരിക്കൻ മ്യൂസിക്ക് ലഭിച്ചിട്ടുണ്ട് ഡിഎംഎക്‌സിന്. ഗ്രാമി പുരസ്‌കാരം, എംടിവി മ്യൂസിക്ക് അവാർഡ് എന്നിവയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.