ആവേശം അവസാനപന്തുവരെ നീണ്ടു നിന്ന ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യമത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് രണ്ടു വിക്കറ്റ് ജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 160 റൺസ് വിജയ ലക്ഷ്യം അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ആർ സി ബി മറികടന്നു.
27 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 48 റൺസ് എടുത്ത എ ബി ഡിവില്ലേഴ്സാണ് ആർ സി ബിയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറിൽ ഡിവില്ലേഴ്‌സ് റൺ ഔട്ടായെങ്കിലും ഹർഷൽ പട്ടേൽ (4*)ടീമിനെ വിജയത്തിലേക്കെത്തിച്ചു.
160 റൺസ് തേടിയിറങ്ങിയ ബാംഗ്ലൂരിനായി വിരാട് കോഹ്‌ലിക്കൊപ്പം ഓപ്പൺ ചെയ്ത വാഷിങ്ടൺ സുന്ദർ (10*) തുടർന്ന് എത്തിയ രജത് പട്ടിഥാർ 8 റൺസ് എടുത്ത് മടങ്ങിയതോടെ ക്രീസിലുറച്ചു നിന്ന കോഹ്‌ലിയും 28 പന്തിൽ (33*) ആത്മവിശ്വാസത്തോടെ ബാറ്റു വീശിയ ഗ്ലെൻ മാക്‌സ്‌വെല്ലും 28 പന്തിൽ (39*) ബാംഗ്ലൂർ ഇന്നിങ്സിനെ എഴുന്നേൽപ്പിച്ചു നിർത്തി. ഇരുവരും വേഗത്തിൽ മടങ്ങുകയും ഷഹബാദ് അഹ്മദ് ഡാനിയേൽ ക്രിസ്റ്റൽ എന്നിവർ ഓരോ റൺസും എടുത്ത് മടങ്ങിയതോടെ ബാഗ്ലൂർ പ്രതിസന്ധിയിലായി. തുടർന്ന് ആത്മവിശ്വാസത്തോടെ ബാറ്റു വീശിയ ഡിവില്ലേഴ്‌സിന്റെ ബാറ്റിൽ നിന്നും രണ്ടു സിക്സറുകളും നാലു ബൗണ്ടറിയും പിറന്നു. അവസാന ഓവറിൽ വിജയത്തിന് രണ്ട് റൺസ് അകലെ റൺ ഔട്ടായാണ് ഡിവില്ലേഴ്‌സ് മടങ്ങിയത്. മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും മാർകോ ജാൻസറും രണ്ടു വിക്കറ്റുകൾ വീഴ്ത്തി.