സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,മുഖ്യ ഉപദേശകൻ ,സീറോ മലബാർ ലൈറ്റി ഫോറം, അയർലണ്ട്,ലൈഫ് കമ്മീഷനിലെ ,അല്‌മായ ഫോറം സെക്രട്ടറിയായിരുന്ന അഡ്വ .ജോസ് വിതയത്തിൽ (69) ഈ ലോകത്തോട് വിടപറഞ്ഞു .കെസിബിസി അല്‌മായ കമ്മീഷൻെറ സെക്രട്ടറി ,എറണാകുളം- അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി ,എ കെ സി സി സംസ്ഥാന ജനറൽ സെക്രട്ടറി ..തുടങ്ങിയ പദവികളിൽ ഇദ്ദേഹം നേതൃത്വം വഹിച്ചിരുന്നു .
ജോസ് വിതയത്തിൽ (വി. വി. ജോസ്)
മുൻപ് വഹിച്ചിരുന്ന സ്ഥാനങ്ങളും പദവികളും.
വിതയത്തിൽ ചാരിറ്റീസ് പ്രസിഡൻ്റ്,
- കേരള കൺസ്യൂമർ തർക്ക പരിഹാര കമ്മീഷൻ മെമ്പർ, തിരുവനന്തപുരം
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ്
- അഡ്വക്കേറ്റ്, നോർത്ത് പറവൂർ കോടതി
- പ്രസിഡന്റ്, ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
- സ്റ്റേറ്റ് പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (INTUC)
- എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം
- സെക്രട്ടറി പ്ലാനിങ് ഫോറം, മഹാരാജാസ് കോളേജ് എറണാകുളം
- സെക്രട്ടറി, ഗവണ്മെന്റ് ലോ കോളേജ് യൂണിയൻ എറണാകുളം
- നാഷണൽ സെക്രട്ടറി, ഓൾ ഇന്ത്യ കത്തോലിക്ക യൂണിയൻ, ഡൽഹി
- ജനറൽ സെക്രട്ടറി, അഖില കേരള കത്തോലിക്ക കോൺഗ്രസ്(എ.കെ.സി.സി), കോട്ടയം
- അൽമായ കമ്മീഷൻ സെക്രട്ടറി, സിറോ മലബാർ സഭ
- അൽമായ കമ്മീഷൻ സെക്രട്ടറി, കെ.സി.ബി.സി
- പാസ്ട്രൽ കൗൺസിൽ സെക്രട്ടറി, എറണാകുളം അങ്കമാലി അതിരൂപതാ
- മുഖ്യ ഉപദേശകൻ ,സീറോ മലബാർ ലൈറ്റി ഫോറം അയർലണ്ട്
അയർലണ്ടിലെ സീറോ മലബാർ സഭാ ലൈറ്റി ഫോറത്തിന്റെ മുഖ്യ ഉപദേശകനും സ്ഥാപകനും സജീവ പ്രതിനിധിയുമായ അഡ്വ .ജോസ് വിതയത്തിൽ കർത്താവിൽ ഒളിമങ്ങാത്ത ജീവന്റെ നിത്യ കിരീടം ചൂടുവാൻ വിളിക്കപ്പെട്ടു.
സംസ്‌കാര ശ്രുശൂഷകൾ നാളെ 17 - ഏപ്രിൽ - 2021 ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടും.
അയർലണ്ടിലെ സീറോ മലബാർ സഭാ ലൈറ്റി ഫോറത്തിന്റെ മുഖ്യ ഉപദേശകനും സ്ഥാപകനും സജീവ പ്രതിനിധിയുമായ അഡ്വ .ജോസ് വിതയത്തിൽ കർത്താവിൽ ഒളിമങ്ങാത്ത ജീവന്റെ നിത്യ കിരീടം ചൂടുവാൻ വിളിക്കപ്പെട്ടു.
സീറോ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷനിലെ ,അല്‌മായ ഫോറം സെക്രട്ടറി ആയിരുന്നു അദ്ദേഹം.അയർലണ്ടിലെ സീറോ മലബാർ സഭാ ലൈറ്റി ഫോറത്തിന്റെ മുഖ്യ ഉപദേശകനായിരുന്ന അഡ്വ .ജോസ് വിതയത്തിലിന്റെ നിര്യാണത്തിൽ അയർലണ്ടിലെ സീറോ മലബാർ സഭയും ലൈറ്റി ഫോറം പ്രതിനിധികളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഭയിലും സമൂഹത്തിലും മഹനീയ സേവനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹത്തിൻെറ ആത്മാവിന് നിത്യശാന്തി നേരുന്നു .അയർലണ്ടിലെ സീറോ മലബാർ സഭാ ലൈറ്റി ഫോറത്തിന്റെ പ്രതിനിധികൾ അറിയിച്ചു
ആദരാഞ്ജലികൾ+++
മരിച്ചവരെ ഉയർപ്പിക്കുനവനെ നിന്റെ തിരുനാമത്തിന് സ്തുതി.+++
വരിക നിനക്കായ് ആദ്യം മുതൽ ഞാൻ കരുതിയ രാജ്യം നേടുക നാഥനിൽ നിനതു കേൾകും മനുജനു ഭാഗ്യം. +++
പ്രാർഥനാഞ്ജലികൾ അർപ്പിക്കുന്നു.🌹🌹
ആദരാഞ്ജലികൾ+++ മരിച്ചവരെ ഉയർപ്പിക്കുനവനെ നിന്റെ തിരുനാമത്തിന് സ്തുതി.+++ വരിക നിനക്കായ് ആദ്യം മുതൽ ഞാൻ കരുതിയ രാജ്യം...
Posted by Syro Malabar Laity Forum Ireland on Friday, April 16, 2021
വാർത്ത അയച്ചത് : പ്രതിനിധികൾ ,അയർലണ്ടിലെ സീറോ മലബാർ സഭാ ലൈറ്റി ഫോറം CLICK HERE
READ ALSO