ജനീവ: വാക്സിന്‍ സ്വീകരിക്കുന്ന ചിലരില്‍ രക്തം കട്ട പിടിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്റെ വിതരണം യുഎസും ദക്ഷിണാഫ്രിക്കയും യൂറോപ്യന്‍ യൂണിയനും നിര്‍ത്തിവയ്ക്കുന്നു.
ഈയാഴ്ച മാത്രമാണ് യൂറോപ്യന്‍ യൂണിയനില്‍ ജോണ്‍സണ്‍സ് വാക്സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. നേരത്തെ അസ്ട്രസെനക്ക വാക്സിനും സമാനമായ പാര്‍ശ്വഫലം ദൃശ്യമായിരുന്നെങ്കിലും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെയും ലോകാരോഗ്യ സംഘടനയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിതരണം പുനരാരംഭിച്ചിരുന്നു.