വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് എങ്ങനെ ഓണ്‍ലൈനില്‍ പരിശോധിക്കാം?
ഇന്ത്യയിലുളള വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്നു പരിശോധിക്കാന്‍:
ആദ്യം നാഷണല്‍ വോട്ടര്‍ സര്‍വ്വീസസ് പോര്‍ട്ടര്‍ (NVSP) ഇലക്ടോറല്‍ സര്‍ച്ച് പേജില്‍ പോകുക.
ഇവിടെ നിങ്ങളുടെ പേര് ഉണ്ടോ എന്ന് രണ്ട് രീതി ഉപയോഗിച്ച് തിരയാവുന്നതാണ്. ഒന്നാമത്തേത് നിങ്ങളുടെ എല്ലാ വിശദാംശങ്ങളും നല്‍കിയോ അല്ലെങ്കില്‍ ഇലക്ടോറല്‍ ഫോട്ടോ ഐഡി കാര്‍ഡ് (EOIC) നമ്പര്‍ ഉപയോഗിച്ച് തിരയാവുന്നതാണ്. EPIC നമ്പര്‍ നിങ്ങളുടെ ഫോട്ടോ ഐഡി കാര്‍ഡില്‍ ബോള്‍ഡ് അക്ഷരത്തില്‍ കാണാവുന്നതാണ്.
നിങ്ങളുടെ വോട്ടര്‍ ഐഡിയില്‍ EPIC നമ്പര്‍ ഉണ്ടെങ്കില്‍ ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക:
1. ആദ്യം NVSP ഇലക്ടോറല്‍ സര്‍ച്ച് പേജില്‍ സന്ദര്‍ശിക്കുക.
2. ശേഷം Search by EPIC No എന്നതില്‍ ക്ലിക്ക് ചെയ്യുക.
3. ഇനി EPIC നമ്പര്‍ നല്‍കുക. ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്നും രാഷ്ട്രം തിരഞ്ഞെടുക്കുക.
അവിടെ കാണുന്ന കോഡും എന്റര്‍ ചെയ്യുക. തുടര്‍ന്ന് സര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക.
4. നിങ്ങളുടെ പേര് തിരഞ്ഞെടുപ്പ് പട്ടികയില്‍ ഉണ്ടെങ്കില്‍, സെര്‍ച്ച് ബട്ടണിന് ചുവടെ കാണാവുന്നതാണ്. ഒന്നും കാണുന്നില്ലെങ്കില്‍ നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലന്ന് അര്‍ത്ഥം.
EPIC നമ്പര്‍ ഇല്ലെങ്കില്‍:
ഇനി നിങ്ങള്‍ക്ക് വോട്ടര്‍ഐഡിയും EPIC നമ്പറും ഇല്ലെങ്കില്‍ വോട്ടര്‍ ലിസ്റ്റില്‍ പേരുണ്ടോ എന്നു പരിശോധിക്കാന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക.
1. ആദ്യം NVSP ഇലക്ടോറല്‍ സര്‍ച്ച് പേജില്‍ സന്ദര്‍ശിക്കുക.
2. Search by Details എന്നതില്‍ ടാപ്പ് ചെയ്യുക.
3. നിങ്ങളുടെ പേര്, ലിംഗഭേദം, വയസ്സ്, നിയമസഭാ നിയോജകമണ്ഡലം മുതലായ എല്ലാ വിവരങ്ങളും നല്‍കുക. തുടര്‍ന്ന ചിത്രത്തില്‍ കാണുന്ന ക്യാപ്ച നല്‍കുക. അവസാനം സര്‍ച്ച് എന്നതില്‍ ടാപ്പ് ചെയ്യുക.
പേരുണ്ടോ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
State Election Commission, Kerala
'JANAHITHAM' TC-27/6(2)
Vikas Bhavan P.O
Thiruvananthapuram - 695 033
State Election Commission, Kerala.
+91 471 2337684
+91 471 2338288