കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ചെറുമണത്ത് പരേതനായ തോമസിന്റെയും ലീലാമ്മയുടെയും മകൻ ജീവന്‍ തോമസ് (48 ) യു കെ യിലെ ബെല്‍ഫാസ്റ്റിൽ നിര്യാതനായി. ജീവൻ കുടുംബസമേതം ബെല്‍ഫാസ്റ്റ്, മൊയിറയിലാണ് താമസം.നഴ്സിംഗ് ഹോമില്‍ മെയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു ജീവന് ജനുവരിയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഡിസംബറിലാണ് ജീവന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതുകൊണ്ട് പരിശോധന നടത്തിയത്. കോവിഡിന്റെ പ്രശ്നങ്ങള്‍ ഉണ്ടായതിനാല്‍ രോഗ സ്ഥിരീകരണത്തിന് കാലതാമസം ഉണ്ടായി. കരളിലാണ് കാന്‍സര്‍ ബാധിച്ചത്.
ഭാര്യ ജോസി കുറുമുള്ളൂർ കുഴിയംപറമ്പിൽ കുടുബാംഗമാണ് .മക്കൾ : തോമസ്കുട്ടി ജീവൻ ,ആഞ്ചല ജീവൻ, ആൻമേരി ജീവൻ മക്കളെല്ലാം വിദ്യാര്‍ത്ഥികളാണ്.
ജസ്റ്റിൻ ,ജൂസി ,ജൂലി (Ireland ) എന്നിവർ സഹോദരങ്ങളാണ് യുകെയിലേക്ക് എത്തും മുമ്പ് ഡൽഹിയിൽ തീഹാർ ജയിലിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു . സംസ്കാരം പിന്നീട് ബെൽഫാസ്റ്റിൽ നടക്കും.
കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്