മെൽബൺ മലയാളി ലിജു ജോർജ്ജ് (47) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മെൽബണിെല ക്രൈഗ്ബൺലിലെ താമസക്കാരനായ ലിജ്ജു പ്രദേശിക സമയം ശനിയാഴ് (9/ 10/ 2020) ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത് . യുക്കെയിലെ പോഡ്സ് മൗത്തിൽ നിന്നും 2017 ൽ ആണ് ലിജുവും കുടുംബവും മെൽബനിലേക്ക് കുടിയേറിയത്.
ഭാര്യ ബീന ലിജു. മക്കൾ: ലിയ, ജയ്ഡ്ഡൻ.
കോട്ടയം പുതുപ്പള്ളി അടുപ്പറമ്പിൽ റിട്ട. ഇലക്ട്രിസിറ്റി എൻജിനീയർ, എ.സി ജോർജ്‌ജിന്റെയും പരേതയായ കുഞ്ഞുകുഞ്ഞമ്മയുടെയും (അസി എൻജിനീയർ, വാട്ടർ അതോറിറ്റി) മകനാണ് പരേതനായ ലിജു.
പതിവ് പോലെ വെള്ളിയാഴ്ചത്തെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു എത്തിയപ്പോൾ ബെഡ്ഡ്‌റൂമിൽ കമഴ്ന്നു കിടക്കുന്ന ഭർത്താവിനെ ആണ് കണ്ടത് .സിപിആർ കൊടുക്കുകയും എമർജൻസി ആംബുലൻസ് എത്തിയെങ്കിലും മരണം നടന്നിരുന്നു.കുട്ടികൾ ഇതൊന്നും അറിയാതെ അവരുടെ ബെഡ്‌റൂമിൽ ഉറക്കത്തിലായിരുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ പരിശോധനകൾക്കും പോസ്റ്മാർട്ടത്തിനും ശേഷം സംസ്‌കാരം ഉണ്ടാകൂ .
ആദരാജ്ഞലികൾ 🌹🌹🌹🌹യൂ.സി.എം.ഐ