കേരളത്തില്‍ ഇന്ന് 11755 പേർക്ക് കൊവിഡ് | ഉയർന്ന പ്രതിദിന കണക്ക് | 23 മരണങ്ങൾ

 


ഇന്ന് സംസ്ഥാനത്ത് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23 പേർ രോഗം ബാധിച്ച് മരണമടഞ്ഞു. 116 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിനി അയിഷ ബീവി (51), മണക്കാട് സ്വദേശി എസ്.പി. നതാന്‍ (79), കുറുവില്‍പുരം സ്വദേശി അബ്ദുള്‍ ഹസന്‍ ഹമീദ് (70), കോവളം സ്വദേശിനി പാറുകുട്ടി (82), പേരൂര്‍ക്കട സ്വദേശി സൈനുലബ്ദീന്‍ (60), വലിയവേളി സ്വദേശി പീറ്റര്‍ (63), പൂവച്ചല്‍ സ്വദേശി മുഹമ്മദ് ഷാനവാസ് (47), പേട്ട സ്വദേശി സ്വദേശിനി കൃഷ്ണമ്മ (76), തിരുമല സ്വദേശിനി സുമതി (61), കൊല്ലം സ്വദേശി വിജയന്‍ (76), അഞ്ചല്‍ സ്വദേശി ജോര്‍ജ് കുട്ടി (53), എറണാകുളം മൂലംകുഴി സ്വദേശി ജോസി (77), തോപ്പുംപടി സ്വദേശിനി നബീസ (78), നേഴിപുരം സ്വദേശിനി പാത്തുമ്മ അലി (86), വെണ്ണല സ്വദേശി കെ.പി. പ്രകാശന്‍ (64), വല്ലാര്‍പാടം സ്വദേശി കെ.ജി. തോമസ് (64), പെരുമ്പാവൂര്‍ സ്വദേശി എം.കെ. മുഹമ്മദ് (97), ചേന്ദമംഗലം സ്വദേശിനി സത്യഭാമ (55), കടവന്ത്ര സ്വദേശിനി ഷീല പീറ്റര്‍ (67), പാലക്കാട് അട്ടപ്പാടി സ്വദേശിനി പപ്പയമ്മ (50), മലപ്പുറം പൊന്നാനി സ്വദേശി ബീരു (65), കണ്ണൂര്‍ കരക്കണ്ടി സ്വദേശി പ്രിയേഷ് (39), തയ്യില്‍ സ്വദേശി അബൂബക്കര്‍ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 978 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 169 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1580, കോഴിക്കോട് 1249, തിരുവനന്തപുരം 1062, തൃശൂര്‍ 1208, എറണാകുളം 979, കൊല്ലം 1083, ആലപ്പുഴ 825, കണ്ണൂര്‍ 542, പാലക്കാട് 383, കാസര്‍ഗോഡ് 516, കോട്ടയം 515, പത്തനംതിട്ട 270, വയനാട് 176, ഇടുക്കി 83 എന്നിങ്ങനേയാണ്‌സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 25, തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 14, കൊല്ലം 10, ആലപ്പുഴ 8, മലപ്പുറം 7, കോട്ടയം 5, പത്തനംതിട്ട 4, വയനാട് 2, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 905, കൊല്ലം 1022, പത്തനംതിട്ട 209, ആലപ്പുഴ 526, കോട്ടയം 173, ഇടുക്കി 57, എറണാകുളം 983, തൃശൂര്‍ 510, പാലക്കാട് 396, മലപ്പുറം 1061, കോഴിക്കോട് 965, വയനാട് 130, കണ്ണൂര്‍ 337, കാസര്‍ഗോഡ് 296 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3888 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,38,678 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,688 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഇലിക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), തലയാഴം (3), വയനാട് ജില്ലയിലെ കണിയംപെറ്റ (13, 14), തിരുനെല്ലി (5), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (12), മേലില (14), നിലമേല്‍ (10), പാലക്കാട് ജില്ലയിലെ കൊപ്പം (4, 12), എരിമയൂര്‍ (10), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 7), നരനാമ്മൂഴി (സബ് വാര്‍ഡ് 3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

40 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 665 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...