ബാങ്കിൽ നിന്നുള്ള ഔദ്യോഗിക ആശയവിനിമയമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് വ്യാജ മെയിലിന്റെ ഫോർമാറ്റ്. അതിനാൽ ഉപഭോക്താക്കൾ ചിന്തിച്ച് മാത്രമേ ഇത്തരം മെയിലുകൾ ക്ലിക്ക് ചെയ്യാൻ പാടുള്ളുവെന്നും ബാങ്ക് ആവശ്യപ്പെട്ടു.
വ്യാജ ഇമെയിലുകൾക്കെതിരെ ഉപയോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ). ബാങ്കിന്റെ ഇമെയിലുമായി സാമ്യമുള്ള വ്യാജ മെയിലുകൾക്കെതിരെ ജാഗ്രത പാലിക്കാൻ എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഇത്തരം വഞ്ചനകൾ നേരിടേണ്ടിവന്നാൽ ചില നടപടികൾ സ്വീകരിക്കാനും ബാങ്ക് നിർദ്ദേശിച്ചു.
വ്യാജ ഇമെയിലുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും എസ്ബിഐ ഒരിക്കലും ഇത്തരം മെയിലുകൾ അയയ്ക്കില്ലെന്നും ബാങ്ക് ട്വീറ്റിൽ പറഞ്ഞു.
- ബാങ്കിൽ നിന്നുള്ള ഔദ്യോഗിക ആശയവിനിമയമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് വ്യാജ മെയിലിന്റെ ഫോർമാറ്റ്.
- എസ്‌ബിഐയുടെ പേരിലും ശൈലിയിലുമുള്ള വ്യാജ അലേർട്ട് ഇമെയിലുകൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത് തുറക്കാതിരിക്കുക .
അടുത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെടുക .
അനാവശ്യ ഓൺലൈൻ ഇടപാടുകൾ നടത്താതിരിക്കുക ,
- ഉപഭോക്താക്കൾ ചിന്തിച്ച് മാത്രമേ ഇത്തരം മെയിലുകൾ ക്ലിക്ക് ചെയ്യാൻ പാടുള്ളു.
- ഉപയോക്താക്കൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ ബാങ്കിന്റെ ഔദ്യോഗിക നെറ്റ് ബാങ്കിംഗ് സൈറ്റിൽ ലിങ്ക് നൽകിയിട്ടുണ്ട്.
- വ്യാജ മെയിലുകൾ ലഭിക്കുന്ന ഉപഭോക്താക്കൾ കേന്ദ്ര സൈബർ ക്രൈം വകുപ്പിന് റിപ്പോർട്ട്ചെയ്യണം.
- കൂടുതൽ വിവരങ്ങൾക്ക് ട്വീറ്റിൽ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിലേക്ക് കടക്കുന്നതിനുള്ള ലിങ്ക് നൽകിയിട്ടുണ്ട്.
- ബാങ്കിന്റെ ലിങ്കുവഴി ഇമെയിൽ-തട്ടിപ്പ് , ഫിഷിംഗിനുള്ള ശ്രമങ്ങൾ, മറ്റ് സമാന സൈബർ കുറ്റകൃത്യങ്ങൾ എന്നിവ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കും.
What to know: Fraudsters are sending emails that appear to be from #SBI.
— State Bank of India (@TheOfficialSBI) September 24, 2020
What to do: Report such scam emails to - https://t.co/6ovJsbzVJc
Our Internet Banking link - https://t.co/7JnKEKE7zP
Think Before You Click.#INB #StateBankOfIndia #SafeBanking #SecurityTips #OnlineSBI pic.twitter.com/MSOXdOnpyt