വാര്‍ത്തകള്‍ | കേരളം | പ്രഭാതം

കോട്ടയം, ഷാപ്പിനു മുന്നിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നു പെയിന്‍റിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. മാന്നാനം നെടുംമ്പറമ്പിൽ സന്തോഷ് (47)ആണ് മരിച്ചത്. സന്തോഷിനെ കുത്തിയെന്നു സംശയിക്കുന്ന പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

വിവാദമായ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് എൻഡിഎ ബന്ധം ഉപേക്ഷിക്കുന്നതായി ശിരോമണി അകാലിദൾ. സർക്കാർ പാസാക്കിയ മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് ഭരണ മുന്നണി വിടാൻ അകാലിദൾ തീരുമാനിച്ചത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ മുന്നണി വിടുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

കൊവിഡ് പ്രതിരോധ പോരാട്ടത്തിൽ ഐക്യരാഷ്ട്ര സഭയുടെ സ്ഥാനം എവിടെയാണെന്ന് മോദി ചോദിച്ചു. 'കഴിഞ്ഞ ഒൻപത് മാസമായി ലോകം മുഴുവൻ കൊറോണ വൈറസ് പകർച്ചവ്യാധിയുമായി പോരാടുകയാണ്. പകർച്ചവ്യാധിക്കെതിരായ ഈ സംയുക്ത പോരാട്ടത്തിൽ ഐക്യരാഷ്ട്രസഭ എവിടെയാണ്?' പ്രധാനമന്ത്രി ചേദിച്ചു.കൊവിഡ് പ്രതിരോധ പോരാട്ടത്തിൽ ഐക്യരാഷ്ട്ര സഭയുടെ സ്ഥാനം എവിടെയാണെന്ന് മോദി ചോദിച്ചു. 'കഴിഞ്ഞ ഒൻപത് മാസമായി ലോകം മുഴുവൻ കൊറോണ വൈറസ് പകർച്ചവ്യാധിയുമായി പോരാടുകയാണ്. പകർച്ചവ്യാധിക്കെതിരായ ഈ സംയുക്ത പോരാട്ടത്തിൽ ഐക്യരാഷ്ട്രസഭ എവിടെയാണ്?' പ്രധാനമന്ത്രി ചേദിച്ചു.

സൗദിയിൽ ശനിയാഴ്ച 461 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 332,790 ആയി ഉയർന്നെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ന് 30 കൊവിഡ് മരണങ്ങൾ കൂടി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മഹാമാരി മൂലം മരിച്ചവരുടെ എണ്ണം 4,655 ആയിരിക്കുകയാണ്

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കു സ്ഥിരാംഗത്വത്തിന് അവകാശമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസമാധാനത്തിനും വികസനത്തിനും ഒരുപാടു സംഭാവനകള്‍ നല്‍കിയ രാജ്യമാണ് ഇന്ത്യ. 130 കോടി ജനങ്ങളുള്ള ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് അര്‍ഹമായ അംഗീകാരം വേണം. എത്രനാള്‍ ഇന്ത്യയെ മാറ്റിനിര്‍ത്താനാകും. കോവിഡ് വിഷയത്തില്‍ യുഎന്‍ ഒന്നും ചെയ്തില്ലെന്നും മോദി വിമര്‍ശിച്ചു. യുഎന്‍ പൊതുസഭയെ വെര്‍ച്വലായി അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മോദി.

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ എന്‍ഡിഎ സഖ്യം വിട്ടു. 23 വര്‍ഷമായുള്ള ബിജെപി ബന്ധമാണ് ഇല്ലാതാകുന്നത്. കേന്ദ്ര മന്ത്രിസഭയില്‍നിന്ന് നേരത്തെ ഹര്‍സിമ്രത്ത് കൗര്‍ രാജിവച്ചിരുന്നു. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് മുന്നണി വിട്ടത്.

സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാര സെസ് തുകയില്‍നിന്ന് 47,271 കോടി വകമാറ്റിയെന്ന സിഎജിയുടെ ആരോപണം നിഷേധിച്ച് കേന്ദ്ര ധനമന്ത്രാലയം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 2017 -18 ലും 2018 -19 ലും നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കിയെന്നു ധനമന്ത്രാലയം അവകാശപ്പെട്ടു.

ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കോര്‍പ്പറേറ്റ് ഗൂഢാലോചനയാണ് സിബിഐ അന്വേഷണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിബിഐ അന്വേഷണത്തെ ജനങ്ങളെ അണിനിരത്തി എതിര്‍ക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.  

ലൈഫ് പദ്ധതി ക്രമക്കേടില്‍ വിജിലന്‍സ് സംഘം ഫയലുകള്‍ ശേഖരിച്ചത് ചട്ടം ലംഘിച്ചെന്ന് നിയമ വിദഗ്ധര്‍. നടപടി വിജിലന്‍സ് മാനുവലിന് എതിരാണ്. പ്രാഥമിക അന്വേഷണ സമയത്ത് പകര്‍പ്പുകള്‍ മാത്രമേ ശേഖരിക്കാനാകൂവെന്ന ചട്ടമാണു ലംഘിച്ചിരിക്കുന്നത്.

എ.പി. അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റാക്കി. ടോം വടക്കനെ ദേശീയ വക്താവായും നിയമിച്ചു. പുതിയ 12 നാഷണല്‍ വൈസ് പ്രസിഡന്റുമാര്‍, എട്ടു നാഷണല്‍ ജനറല്‍ സെക്രട്ടറിമാര്‍, മൂന്നു ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍, 13 നാഷണല്‍ സെക്രട്ടറിമാര്‍, വിവിധ പോഷക സംഘടന വൈസ് പ്രസിഡന്റുമാര്‍ എന്നിവരെയും നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപി കേരള ഘടകം വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി.

കേരളത്തില്‍ ഇന്നലെ 7,006 പേര്‍ക്ക് കോവിഡ്-19. 21 മരണം. ആകെ മരണം 656 ആയി. 52,678 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രോഗമുക്തരായ 3199 പേരടക്കം 1,14,530 പേര്‍ ഇതുവരെ കോവിഡ്മുക്തരായി. 2,22,330 പേരാണ് നിരീക്ഷണത്തിലുള്ളത്. 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്.

 സമ്പര്‍ക്കത്തിലൂടെ 6668 പേര്‍ക്കു രോഗം ബാധിച്ചു. 664 പേരുടെ ഉറവിടം വ്യക്തമല്ല. 93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍കോട് 224, ഇടുക്കി 107, വയനാട് 89.

കോവിഡ് മൂലം മരിച്ചവരുടെ വിവരങ്ങള്‍ തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍ കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാന്‍ (51), കാസര്‍കോട് മാഥൂര്‍ സ്വദേശി മുസ്തഫ (55), അടുകാര്‍ഹാപി സ്വദേശിനി ലീല (71), കാസര്‍കോട് സ്വദേശി ഭരതന്‍ (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മര്‍ (70).

പുതിയ 19 ഹോട്ട് സ്‌പോട്ടുകള്‍. തൃശൂര്‍ ജില്ലയിലെ തോളൂര്‍ (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 8), മാള (സബ് വാര്‍ഡ് 17), ചൂണ്ടല്‍ (സബ് വാര്‍ഡ് 2), ഒരുമനയൂര്‍ (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 5), നീലംപേരൂര്‍ (സബ് വാര്‍ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്‍ (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55 (സബ് വാര്‍ഡ് ), 8, 11, 12, 14), പനമരം (സബ് വാര്‍ഡ് 16), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4, 14), കോട്ടയം ജില്ലയിലെ കറുകച്ചാല്‍ (16), കടപ്ലാമറ്റം (3), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (3), പെരുമാട്ടി (14), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (10). 19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. ആകെ 652 ഹോട്ട് സ്‌പോട്ടുകള്‍.

വടക്കന്‍ കര്‍ണാടക യെല്ലാപൂരില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. മുംബൈയില്‍നിന്ന് കാറില്‍ നാട്ടിലേക്കു തിരിച്ച തൃപ്പൂണിത്തുറ സ്വദേശികളായ പത്മാക്ഷി അമ്മ (86), മക്കളായ ഹരീന്ദ്രനാഥ് നായര്‍ (62), രവീന്ദ്രനാഥ് നായര്‍ (58), രവീന്ദ്രനാഥിന്റെ ഭാര്യ പുഷ്പ ആര്‍. നായര്‍ (54) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച മാരുതി ഇഗ്‌നിസ് കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അങ്കമാലി ഇല്ലിത്തോട് പാറമടയ്ക്കു സമീപത്തെ കെട്ടിടത്തിലുണ്ടായ സ്ഫോടനക്കേസില്‍ രണ്ടു പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. പാറമടയുടെ മാനേജരില്‍ ഒരാളായ നടുവട്ടം ഇട്ടുങ്ങപ്പടി രഞ്ജിത് (32), സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു പാറമടകളിലേക്ക് എത്തിക്കുന്ന നടുവട്ടം ചെറുകുന്നത്ത് വീട്ടില്‍ സന്ദീപ് എന്നു വിളിക്കുന്ന അജേഷ് (34) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപിക്കു കോവിഡ്.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ കെ ആര്‍-466 ലോട്ടറിയുടെ ഒന്നാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്. കെജി 815464 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപ എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ്.

സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ച യു ട്യൂബര്‍ ഡോ. വിജയ് പി. നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം മാപ്പു പറയിപ്പിച്ചു. വിജയ് പി. നായരുടെ താമസസ്ഥലത്തെത്തിയ സംഘം ഇയാളുടെ മേല്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു.

എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോര്‍പറേറ്റുകള്‍ കോണ്‍ഗ്രസിനും ബിജെപിക്കും പണം നല്‍കി സമരം നടത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊതുമേഖലയെ സംരക്ഷിക്കുന്ന ഇടതു സര്‍ക്കാരിന്റെ നിലപാട് മൂലം സ്വകാര്യ മേഖലയ്ക്ക് കേരളത്തിലേക്കു വരാന്‍ സാധിക്കുന്നില്ല. അന്വേഷണത്തിനു താല്‍പര്യമുണ്ടെങ്കില്‍ സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടേണ്ടതായിരുന്നു. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ മുതലെടുപ്പിനായി ദുരുപയോഗിക്കുകയാണെന്നും കോടിയേരി.

സ്വര്‍ണക്കടത്തുകേസില്‍ യുഎഇയില്‍നിന്ന് സ്വര്‍ണം അയച്ചവരെ ചോദ്യം ചെയ്യാന്‍ കഴിയാത്തവരാണ് സിബിഐ അന്വേഷണവുമായി വരുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. അഗ്നിശുദ്ധി വരുത്താനാണ് വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തിയത്. ഒരന്വേഷണത്തേയും ഭയമില്ല. ബിജെപിയുടെ തീരുമാനമനുസരിച്ചാണ് സിബിഐ അന്വേഷണം. കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയിലാണ് അന്വേഷണം. കോടിയേരി വിശദീകരിച്ചു.

മകന്‍ ബിനീഷിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കട്ടെ. അതില്‍ പാര്‍ട്ടി ഒരു തരത്തിലും ഇടപെടില്ലെന്നു കോടിയേരി.

മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസില്‍ തടവില്‍നിന്ന് രക്ഷപ്പെട്ട ഒന്നാം പ്രതി മുജീബ് റഹ്മാന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ കതിരൂരിലെ കുറ്റിക്കാട്ടില്‍ നിന്നാണു  പിടികൂടിയത്. കോഴിക്കോട്ടെ കൊവിഡ് കെയര്‍ സെന്ററില്‍ നിന്നായിരുന്നു പ്രതി രക്ഷപ്പെട്ടത്.

കുവൈറ്റിലേക്കു പ്രവേശന വിലക്കു നിലനില്‍ക്കുന്നതിനിടയില്‍ ഇന്ത്യയില്‍ കുടുങ്ങിയ 116 ഇന്ത്യന്‍ നഴ്സുമാരെ കുവൈറ്റിലേക്കു മടക്കി കൊണ്ടു വന്നു. കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നടപടി.

കോവിഡ് 19 പ്രതിരോധ വാക്സിന്‍ രാജ്യമെങ്ങും ലഭ്യമാക്കാന്‍ 80,000 കോടി രൂപ നീക്കിവയ്ക്കാന്‍ ഇന്ത്യക്കു കഴിയുമോയെന്ന് ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്‍ പൂനാവാല.

നാം എത്രയും വേഗം പരിഹാരം കാണേണ്ട അടുത്ത വെല്ലുവിളി ഇതാണ്.' പൂനാവാല ട്വീറ്റ് ചെയ്തു.

തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ ഒമ്പതു പോലീസുകാര്‍ക്കെതിരേ സിബിഐ കുറ്റപത്രം. ഒമ്പതു പേരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നടിമാരായ ദീപികാ പദുകോണിന്റെയും സാറാ അലി ഖാന്റെയും രാകുല്‍ പ്രീതിന്റെയും മൊബൈല്‍ ഫോണ്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു.

ലഹരി മരുന്നു കേസില്‍ ബോളിവുഡ് താരം ദീപിക പാദുക്കോണിനെ ചോദ്യം ചെയ്തത് ആറു മണിക്കൂറിലേറെ. മുംബൈ കൊലാബയിലെ എവ്‌ലിന്‍ ഗസ്റ്റ് ഹൗസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ചോദ്യം ചെയ്തത്. ദീപികയുടെ മാനേജരായിരുന്ന കരിഷ്മ പ്രകാശിനെയും ചോദ്യം ചെയ്തിരുന്നു.

വക്കീല്‍ ഫീസ് കൊടുക്കാന്‍ ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റെന്നും സ്വന്തമായി ആകെയുള്ളത് ഒരു ചെറിയ കാര്‍ മാത്രമാണെന്നും യുകെയിലെ കോടതിയില്‍ പറഞ്ഞ അനില്‍ അംബാനിക്കെതിരേ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഈ ആള്‍ക്കാണ് 30,000 കോടി രൂപയുടെ റഫാല്‍ ഓഫ്സെറ്റ് കരാര്‍ മോദി നല്‍കിയത്‌ എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.  

കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്ന പഞ്ചാബിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. ട്രെയിന്‍ തടയല്‍ സമരങ്ങള്‍ നടക്കുന്നതിനിടെ 28 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രെയിന്‍ തടയല്‍ സമരം 29 വരെ തുടരുമെന്നു സമരക്കാര്‍.

വ്യാജ കോവിഡ് വാക്സിന്‍ നിര്‍മ്മിച്ചെന്ന കേസില്‍ ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയില്‍ ഒരാള്‍ അറസ്റ്റിലായി. ഒന്‍പതാം ക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്. വാക്‌സിന്‍ എന്ന പേരില്‍ വെള്ളം നിറച്ച കുപ്പികളും പിടിച്ചെടുത്തു.

കര്‍ണാടകത്തിലെ യെദിയൂരപ്പ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം തള്ളി. രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ശബ്ദവോട്ടോടെയായിരുന്നു പ്രമേയം തള്ളയിത്.  കൊവിഡ് ബാധിച്ചതിനാല്‍ നിരവധി എംഎല്‍എമാര്‍ക്ക് സഭയില്‍ എത്താനായില്ല. അതിനാല്‍ ശബ്ദവോട്ട് നടത്താമെന്ന സ്പീക്കറുടെ നിര്‍ദേശം കോണ്‍ഗ്രസും അംഗീകരിച്ചിരുന്നു.

പശ്ചിമ ബംഗാളിലെ തിയറ്ററുകള്‍ തുറക്കുന്നു. തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അടുത്ത മാസം ദുര്‍ഗ പൂജ ആഘോഷത്തിന് മുന്നോടിയായി ബംഗാളിലെ തിയേറ്ററുകള്‍ തുറക്കാനാണു തീരുമാനം. അകലം പാലിച്ച് പരമാവധി അമ്പതു പേര്‍ക്കാണു പ്രവേശനം. തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമാണ് ബംഗാള്‍.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനു പഴയ ചപ്പാത്തി വിളമ്പിയതിന്  ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഭക്ഷ്യസുരക്ഷ ഓഫിസര്‍ മനീഷ് സ്വാമിയെയാണ് സസ്പെന്‍ഡ് ചെയ്തത്. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് സസ്പെന്‍ഷന്‍ പിന്‍വലിച്ചു.

റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേര്‍സ് ലിമിറ്റഡിന് 7500 കോടി രൂപ നിക്ഷേപമെത്തി. അമേരിക്കന്‍ ടെക് ഇന്‍വെസ്റ്ററായ സില്‍വര്‍ ലേക്കാണ് നിക്ഷേപം നടത്തിയതെന്ന് മുകേഷ് അംബാനിയുടെ മ്പനി.

കോവിഡ് ബാധിച്ച് ഇന്നലെ ഇന്ത്യയില്‍ 1,123 പേര്‍കൂടി മരിച്ചു. 88,691 പേര്‍കൂടി രോഗികളായി. ഇതുവരെ 94,533 പേര്‍ മരിക്കുകയും 59,90,513 പേര്‍ രോഗബാധിതരാകുകയും ചെയ്തു. 9.56 ലക്ഷം പേര്‍ ചികില്‍സയിലാണ്. 49.38 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 430 പേര്‍കൂടി മരിക്കുകയും 20,419 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 2.69 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. കര്‍ണാടകത്തില്‍ 8,811 പേരും ആന്ധ്രയില്‍ 7,293 പേരും തമിഴ്‌നാട്ടില്‍ 5,647 പേരും പുതുതായി രോഗികളായി.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തു ലക്ഷത്തിലേക്ക്. ഇന്നലെ 5,188 പേര്‍കൂടി മരിച്ചു. 2,88,197 പേര്‍കൂടി രോഗികളായി. ഇതുവരെ 9,98,167 പേരാണു മരിച്ചത്. ഇതുവരെ 3.30 കോടി പേരാണു രോഗബാധിതരായത്. ഇന്നലെ അമേരിക്കയില്‍ 737 പേരും ബ്രസീലില്‍ 732 പേരും മെക്‌സിക്കോയില്‍ 405 പേരും അര്‍ജന്റീനയില്‍ 335 പേരും മരിച്ചു.

സ്പെയിനിലെ വൈന്‍ നിര്‍മാണ ശാലയില്‍ ചോര്‍ച്ച. പ്രദേശത്താകെ ഒഴുകിപ്പരന്നത് അമ്പതിനായിരത്തിലേറെ ലിറ്റര്‍ വൈന്‍. തെക്കുകിഴക്കന്‍ പ്രവിശ്യയായ അല്‍ബാസെറ്റിലെ വൈന്‍ നിര്‍മാണശാലയിലെ സ്റ്റോറേജ് ടാങ്കിലാണ് ചോര്‍ച്ചയുണ്ടായത്. പ്രദേശവാസികള്‍ പകര്‍ത്തിയ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എഴ് വിക്കറ്റ് വിജയം. 143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ കൊല്‍ക്കത്ത 18 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും ഇയന്‍ മോര്‍ഗന്റെയും ഇന്നിങ്സുകളാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ന്‌ രാജസ്ഥാന്‍ - പഞ്ചാബ് മല്‍സരം.

ഫുട്‌ബോള്‍ മല്‍സരം അവസാനിച്ചതായി റഫറി ലോംഗ് വിസില്‍ വിളിച്ചതിനു തൊട്ടുപിറകേ, പെനാല്‍റ്റി വിസില്‍. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിലാണ് അത്യപൂര്‍വമായ ഈ സംഭവം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അനുകൂലമായ പെനാല്‍റ്റിയില്‍ ഒരു ഗോളും പിറന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടിനെതിരേ മൂന്നു ഗോളിന് ബ്രിംഗ്ടണിനെ തോല്‍പിച്ചു.

ഇന്ത്യയിലെ വില്‍പ്പനയും നിര്‍മ്മാണവും അവസാനിപ്പിക്കാന്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ തീരുമാനിച്ചത് രണ്ടായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കും. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേര്‍സ് അസോസിയേഷനാണ് ഇത് വ്യക്തമാക്കിയത്. ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്റെ തീരുമാനം നിലവിലെ ഡീലര്‍മാര്‍ക്ക് 130 കോടി രൂപയുടെ നഷ്ടമായിരിക്കും ഉണ്ടാക്കുകയെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. മൂന്ന് മുതല്‍ നാല് കോടി വരെയാണ് ഹാര്‍ലിയുടെ ഡീലര്‍ഷിപ്പിനായി ഡീലര്‍മാര്‍ മുടക്കിയത്. കമ്പനിക്ക് 35 ഡീലര്‍മാരാണ് ഉള്ളത്. 110 മുതല്‍ 130 കോടി വരെയാണ് നഷ്ടം സംഭവിക്കാന്‍ പോകുന്നത്.

അന്തര്‍ദേശീയ നികുതി തര്‍ക്ക കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വൊഡഫോണിന് വിജയം. രണ്ട് ബില്യണ്‍ ഡോളറിന്റെ നികുതി തര്‍ക്ക കേസിലാണ് ടെലികോം കമ്പനിക്ക് വിജയം നേടാനായത്.  ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണലാണ് കേസില്‍ വാദം കേട്ടത്. നികുതി ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും കോടതി ചെലവായി 5.47 ദശലക്ഷം ഡോളര്‍ വൊഡഫോണിന് കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും വിധിയില്‍ പറയുന്നു. 40.32 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വൊഡഫോണിന് നല്‍കേണ്ടത്. ഹച്ചിസണ്‍ വാംപോയില്‍ നിന്നും മൊബൈല്‍ ആസ്തികള്‍ 2007 ല്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്.

ജീത്തു ജോസഫ് ചിത്രം  ദൃശ്യം 2 ന്റെ സെറ്റില്‍ ജോയിന്‍ ചെയ്ത്  മോഹന്‍ലാല്‍. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് സിനിമയുടെ  ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കോവിഡ് പരിശോധന കര്‍ശനമാക്കിയിരുന്നു. കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിംഗ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഷൂട്ടിംഗ് തീരുന്നതു വരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.

മറ്റുള്ളവരുടെ വിധിയെഴുത്തിനെ ഭയക്കേണ്ടി വരുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷങ്ങളെ പ്രതിനിധാനം ചെയ്യുകയാണ് പ്യൂപ്പ എന്ന ഹ്രസ്വചിത്രം. ഫയാസ് ജഹാന്‍ സംവിധാനം ചെയ്ത ഈ ചെറുസംരംഭം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു. വെറും 11 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്യൂപ്പ മികച്ച സന്ദേശമാണ് നല്‍കുന്നത്. ജാബിര്‍ നൗഷാദിനൊപ്പം ദേവകി രാജേന്ദ്രനും ചിത്രത്തില്‍ വേഷമിടുന്നു. ഗൂസ്‌ബെറി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജിഹാസ് ജഹാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഫോക്‌സ്വാഗണ്‍ ബുഗാട്ടിയെ വില്‍ക്കാനൊരുങ്ങുകണെന്ന് റിപ്പോര്‍ട്ട്. ജര്‍മനിയിലെ മാനേജര്‍ മാഗസിന്‍ റിപ്പോര്‍ട്ട് പ്രകാരം ക്രോയേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ റിമാക്ക് ആണ് ബുഗാട്ടിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. ഫോക്സ്വാഗണ്‍ ഒരു പുനഃസംഘടനയ്ക്ക് ഒരുങ്ങുകയാണ്. ഇനി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്നത് ഇലക്ട്രിക് വാഹനങ്ങളും, എന്നതില്‍ ധാരാളം പുറത്തിറക്കാവുന്ന വാഹനങ്ങളുമാണ്. ഇതിന്റെ ഭാഗമായാണ് ബുഗാട്ടിയുടെ വില്പന

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...