445 മാനേജര്‍ ഒഴിവും 90 സീനിയര്‍ മാനേജര്‍ ഒഴിവിലേക്കുമായി അപേക്ഷ ക്ഷണിച്ചു. പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കും.
www.pnbindia.in
എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. ഒക്ടോബര്‍/ നവംബര്‍ മാസങ്ങളിലായിരിക്കും പരീക്ഷ.
മാനേജര്‍ (റിസ്‌ക്)- 160: 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ് ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ എഫ് ആര്‍ എം/ പി ആര്‍ എം/ ഡി ടി ഐ ആര്‍ എം/ എം ബി എ (ഫിനാന്‍സ്)/ സി എ/ ഐ സി ഡബ്ല്യു എ/ സി എഫ് എ/ പി ജി പി ബി എഫ് യോഗ്യത. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് മാനേജ്മെന്റിന്റെ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.
മാനേജര്‍ (ക്രൈഡിറ്റ്)- 200: സി എ/ ഐ സി ഡബ്ല്യു എ/ എം ബി എ അല്ലെങ്കില്‍ ഫിനാന്‍സില്‍ സ്പെഷ്യലൈസ് ചെയ്ത മാനേജ്മെന്റ് ഡിപ്ലോമ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ എ ഐ സി ടി ഇ അംഗീകൃത സ്ഥാപനത്തില്‍നിന്ന് നേടിയ ബിരുദം/ ഡിപ്ലോമ. മൂഡീസ് അനലിറ്റിക്സിന്റെ കൊമേഴ്സ്യല്‍ ക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.
മാനേജര്‍ (ട്രഷറി)- 30: എം ബി എ ഫിനാന്‍സ് അല്ലെങ്കില്‍ സി എ/ ഐ സി ഡബ്ല്യു എ/ സി എഫ് എ/ സി എ ഐ ഐ ബി/ ഡിപ്ലോമ ഇന്‍ ട്രഷറി മാനേജ്മെന്റ്/ പി ജി പി ബി എഫ്. ഐ ഐബി എഫിന്റെ ട്രഷറി ഡീലര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ്/ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് മാനേജ്മെന്റിന്റെ ട്രഷറി മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് അഭിലഷണീയം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.
മാനേജര്‍ (ലോ)- 25: ലോ ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.
മാനേജര്‍ (ആര്‍ക്കിടെക്‌ട്)- 2: ആര്‍ക്കിടെക്ചറില്‍ ബിരുദം. ആര്‍ക്കിടെക്ചര്‍ കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ഓട്ടോകാഡും ഗവ. വര്‍ക്കും ഗൈഡ്ലൈനും കാര്യങ്ങളും അറിഞ്ഞിരിക്കണം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.
മാനേജര്‍ (സിവില്‍)- 8: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി ഇ/ ബി ടെക് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം: 25-35 വയസ്സ്.
മാനേജര്‍ (എച്ച് ആര്‍) 10: പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ എച്ച് ആര്‍/ എച്ച് ആര്‍ ഡി/ എച്ച് ആര്‍ എം/ ലേബര്‍ ലോ എന്നിവയിലേതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ മുഴുവന്‍ സമയ ബിരുദാനന്തരബിരുദം/ ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
മാനേജര്‍ (ഇക്കണോമിക്)- 10: ഇക്കണോമിക്സില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.
സീനിയര്‍ മാനേജര്‍ (റിസ്‌ക്)- 40: 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ് ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ എഫ് ആര്‍ എം/ പി ആര്‍ എം/ ഡി ടി ഐ ആര്‍ എം/ എം ബി എ (ഫിനാന്‍സ്)/ സി എ / ഐ സി ഡബ്ല്യു എ/ സി എഫ് എ/ പി ജി പി ബി എഫ് യോഗ്യത. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് മാനേജ്മെന്റിന്റെ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-37 വയസ്സ്.
സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്)- 50: സി എ/ ഐ സി ഡബ്ല്യു എ/ എം ബി എ അല്ലെങ്കില്‍ ഫിനാന്‍സില്‍ സ്പെഷ്യലൈസ് ചെയ്ത മാനേജ്മെന്റ് ഡിപ്ലോമ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ എ ഐ സി ടി ഇ അംഗീകൃത സ്ഥാപനത്തില്‍നിന്ന് നേടിയ ബിരുദം/ ഡിപ്ലോമ. മൂഡീസ് അനലിറ്റിക്സിന്റെ കൊമേഴ്സ്യല്‍ ക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി എന്ന വെബ് സൈറ്റ് കാണുക.www.pnbindia.in
അവസാന തീയതി: സെപ്റ്റംബര്‍ 29.