കോവിഡ് -19 നു മായി ബന്ധപ്പെട്ട് 79 കേസുകൾ കൂടി ഇന്ന് വെള്ളിയാഴ്ച, 21 ഓഗസ്റ്റ് 2020 ൽ അയർലണ്ടിൽ
സ്ഥിരീകരിച്ചു. കേസുകളിൽ കൂടുതൽ മരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
അയർലണ്ടിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 27,755 ആയി ഉയർന്നു . മരണസംഖ്യ 1,776 ആയി നിലനിൽക്കുന്നു .
പുതിയ കേസുകളുടെ വ്യാപനം കാണിക്കുന്നത് 43 ഡബ്ലിനിലും 9 കിൽഡെയറിലും 6 കോർക്കിലും 6 ടിപ്പററിയിലുമാണ്.
ബാക്കി 15 കേസുകൾ ക്ലെയർ, ഡൊനെഗൽ, ലീഷ് , ലിമെറിക്ക്, ലൂത്ത്, മയോ, റോസ്‌കോമൺ, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നിവിടങ്ങളിലാണ്.
എച്ച്പിഎസ്‌സിയിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നത് 39 പുരുഷന്മാരും 40 സ്ത്രീകളുമാണ്, 45 വയസ്സിന് താഴെയുള്ളവരിൽ ആണ് 73% കേസുകളും നിലവിൽ സ്ഥിരീകരിച്ചത്
30 പേർക്ക് വ്യാപനവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അല്ലെങ്കിൽ സ്ഥിരീകരിച്ച കേസിന്റെ അടുത്ത ബന്ധമാണെന്നും 21 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ലീഷ് ,ഓഫലി പ്രാദേശികമാക്കിയ നിയന്ത്രണങ്ങൾ ഒരു കാബിനറ്റ് തീരുമാനം വഴി മാറ്റിയിരിക്കുന്നു .
എന്നിരുന്നാലും, എൻപിഇഇടിയുടെ ഉപദേശത്തെത്തുടർന്ന് കിൽഡെയറിൽ രണ്ടാഴ്ച കൂടി കർശനമായ നിയമങ്ങൾ നിലവിലുണ്ട്.
ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ അറിയിക്കുന്നു .
"കിൽഡെയറിലെ എപ്പിഡെമോളജിക്കൽ സാഹചര്യം അർത്ഥമാക്കുന്നത് ഞങ്ങൾ പൊതുജനാരോഗ്യ നടപടികൾ രണ്ടാഴ്ച കൂടി നീട്ടണം എന്നാണ്. ശുഭാപ്തിവിശ്വാസത്തിന് ചില കാരണങ്ങളുണ്ടെങ്കിലും, കിൽഡെയറിലെ 7, 14 ദിവസത്തെ സംഭവങ്ങളുടെ നിരക്ക് വളരെ ഉയർന്നതാണ്.എന്നിരുന്നാലും കിൽഡറിലെ കേസുകൾ കുറയുന്നതിന് കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കണം.
കൃഷി മന്ത്രി ഡാര കാലിയറി രാജിവച്ചു ക്ഷമാപണം നടത്തി
ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ക്ലിഫ്ഡന്‍ ഹോട്ടലില്‍ നടന്ന ഗോള്‍ഫ് ചടങ്ങിലാണ് കൃഷി മന്ത്രി ഡാര കാലിയറിയ്ക്കൊപ്പം യൂറോപ്യന്‍ യൂണിയന്റെ ട്രേഡ് കമീഷണര്‍ ഫില്‍ ഹോഗനും ഒറിയാച്ചാസ് സഹപ്രവര്‍ത്തകരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തത്.
ഈ വാര്‍ത്ത പുറത്തുവന്നതോടെ ആളുകളുടെ രൂക്ഷവിമർശനത്തോടെ ആരോപണ വിധേയനായ കൃഷി മന്ത്രി ഇന്ന് രാവിലെ രാജിവച്ച് തലയൂരിയിരിക്കുകയാണ്.
82 പേര്‍ പങ്കെടുത്ത ചടങ്ങില്‍ സര്‍ക്കാര്‍ കോവിഡ്മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റിൽ പറത്തി. ഈ പരസ്യമായ നിയമലംഘനത്തില്‍ മന്ത്രി രാജിവച്ചു ക്ഷമാപണം നടത്തിയെങ്കിലും ആളുകള്‍ തൃപ്തരായിട്ടില്ല. ഓയ്റിച്ചാര്‍ട്ട്സ് ഗോള്‍ഫ് സൊസൈറ്റിയുടെ സുവര്‍ണ്ണ ജൂബിലി വാര്‍ഷികമാണ് ഗോള്‍വേ കൗണ്ടിയിലെ ക്ലിഫ്ഡണിലെ സ്റ്റേഷന്‍ ഹൗസ്ഹോട്ടലില്‍ ആഘോഷമാക്കിയത് എന്ന്ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.