കൊറോണ വൈറസ് ബാധിച്ചു അയർലണ്ടിൽ ഇന്ന് 1 മരണവും 136 പുതിയ കേസുകളും സ്ഥിരീകരിച്ചു
രോഗം പടരുന്നതിനെക്കുറിച്ച് ആരോഗ്യ ഉദ്യോഗസ്ഥർ ഇന്ന് വൈകുന്നേരം. കൊറോണ വൈറസ് വ്യാപനം അയർലണ്ടിലെ 17 കൗണ്ടികളിൽ ഉയരുന്ന സാഹചര്യത്തിൽ നാല് മേഖലകളിൽ കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നു
കൊറോണ വൈറസ് ബാധിച്ചു അയർലണ്ടിൽ ഇതുവരെ മരിച്ചവരുടെ ആകെ എണ്ണം 1,776 ആണ്, സ്ഥിരീകരിച്ച 27,676 കേസുകൾ ആണ്
ഇന്ന് അറിയിച്ച പുതിയ കേസുകളിൽ 11 എണ്ണം കമ്മ്യൂണിറ്റി ട്രാൻസ്മിഷന്റെ ഫലമാണെന്ന് നിർണ്ണയിക്കപ്പെടുന്നു.
ഡബ്ലിനിലും 51
കിൽഡെയറിലും 24
കിൽകെന്നിയിലും 12
ടിപ്പറെറിയിലും 11
കോർക്ക് 7 ,
ലിമെറിക്കിൽ 6,
വെക്‌സ്‌ഫോർഡ് 6
മീത് 5
ബാക്കി 14 കേസുകൾ കാർലോ, കാവൻ, ഡൊനെഗൽ , ഗാൽവേ, മയോ, ഓഫാലി, റോസ്‌കോമൺ, വാട്ടർഫോർഡ്, വിക്ലോ. എന്നിവിടങ്ങളിലുമാണ് വ്യാപിച്ചിരിക്കുന്നത്
“നിങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്കുകൾ പരിമിതപ്പെടുത്തുക” എന്നതാണ് ജനങ്ങൾക്ക് ഉള്ള പ്രധാന സന്ദേശം വീടിനകത്ത് 3 വീടുകളിൽ നിന്ന് 6 പേരുടെയും ഔട്ട്‌ഡോർ 15 ആളുകളുടെയും പരിധിയിൽ തുടരുക,അപകടസാധ്യത വിലയിരുത്തുക, സുരക്ഷിതത്വം തോന്നുന്നില്ലെങ്കിൽ തുടരരുത്, ”എന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൊണാൻ ഗ്ലിൻ പറഞ്ഞു.
വടക്കൻ അയർലൻഡ്
വടക്കൻ അയർലണ്ടിൽ ഇന്ന് 51 പേർ കൂടി കോവിഡ് -19 പോസിറ്റീവ് ആയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് -19 കേസുകളുടെ വർദ്ധനവിനെതിരെ പുതിയ നിയന്ത്രണങ്ങൾ ,വടക്കൻ അയർലൻഡ് സന്ദർശിക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണം കുറച്ചുകൊണ്ട് കൊറോണ വൈറസ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുന്നു.
ഔട്ട്‌ഡോർ സന്ദർശിക്കുന്ന ഗ്രൂപ്പുകൾ ഇപ്പോൾ 15 ആയി പരിമിതപ്പെടുത്തും - 30 ൽ നിന്ന്.വീടിനകത്ത് കൂടിക്കാഴ്ച നടത്തുന്ന ഗ്രൂപ്പുകൾ 2 വീടുകളിൽ നിന്നുള്ള 6 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും. അത് 2 വീടുകളിൽ നിന്ന് 10 ആയി കുറയ്ക്കുന്നു.