വാർത്തകൾ | കേരളം | സായാഹ്‌നം

കോടതിയലക്ഷ്യ കേസില്‍ ദയയുണ്ടാകണമെന്ന് അപേക്ഷിക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍. കോടതി തന്റെ വാക്കുകളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല. ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണ്. അദ്ദേഹം പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ വാദം നീട്ടിവക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യം കോടതി നിരാകരിച്ചു. ചിന്തിക്കാന്‍ അവസരം തരാമെന്ന് കോടതി നിലപാടെടുത്തു. എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ എഴുതിക്കൊണ്ടുവന്ന പ്രസ്താവന കോടതിയില്‍ വായിക്കുകയായിരുന്നു.

ലൈഫ് മിഷന്‍ വിവാദത്തില്‍ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകള്‍ വിളിപ്പിച്ചത്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ എം ശിവശങ്കറിനെ കണ്ടതായും സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ക്ക് ആറു ശതമാനം കമ്മീഷന്‍ നല്‍കിയതായും യൂണിടാക് ഉടമ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കി.

ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ്‌ മിഷന്‍ ധാരണാപത്രത്തില്‍ കേരള സര്‍ക്കാരിനുവേണ്ടി ഇദ്ദേഹമാണ് ഒപ്പുവച്ചത്.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഇന്നു നാലിനാണ് യോഗം.

കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കാവില്‍ നിസാം അറസ്റ്റിലായി. ക്വട്ടേഷന്‍ സംഘമാണ് സിയാദിനെ വെട്ടിക്കൊന്നത്. മുഖ്യപ്രതി മുജീബിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കുടുങ്ങിയത്.

കോഴിക്കോട് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ സിപിഎം, മുസ്ലിം ലീഗ് വിഭാഗങ്ങളിലെ മത്സ്യവ്യാപാരികള്‍ തമ്മില്‍ കൂട്ടത്തല്ല്‌. മല്‍സ്യ വ്യാപാരം സംബന്ധിച്ച് എസ്.ടി.യു.-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. എല്ലാവരും ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടര്‍.  

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 35 പേര്‍ക്കു കൂടി കൊവിഡ്. നേരത്തെ 18 പേര്‍ക്കു രോഗം ബാധിച്ചിരുന്നു. ഇതോടെ രോഗബാധ സ്ഥിരീകരിച്ച രക്ഷാപ്രവര്‍ത്തകരുടെ എണ്ണം 53 ആയി.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. 14 കിലോമീറ്റര്‍ അകലെ പുഴയോരത്ത് നിന്ന്‌ ഒരു സ്ത്രീയുടെ മൃതദേഹമാണു കിട്ടിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മരണം 63 ആയി. ഇനി ഏഴു പേരെയാണ് കണ്ടെത്താനുള്ളത്.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഇടനിലക്കാരായി നിന്നവര്‍ ആരൊക്കെയാണെന്നും കമ്മീഷന്‍ തുക ആരെല്ലാമാണ് കൈപറ്റിയതെന്നും വ്യക്തമാക്കണമെന്ന്‌ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

നീലേശ്വരത്ത് പിതാവുള്‍പ്പടെ ഏഴു പേര്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഗർഭഛിദ്രം നടത്തിയ ഡോക്ടര്‍ക്കെതിരേ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോ. അംബുജാക്ഷിക്കെതിരേയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. ഇവര്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ജാമ്യം തേടി.

നീറ്റ്, ജെഇഇ പരീക്ഷാ ദിവസം വിദ്യാര്‍ത്ഥികള്‍ കോവിഡ് ഇല്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തയ്യാറാക്കിയ സുരക്ഷ പ്രോട്ടോക്കോളിലാണ് ഈ നിര്‍ദേശം. പനിയോ ഉയര്‍ന്ന താപനിലയോ ഉള്ളവരെ പ്രത്യേകമായി തയ്യാറാക്കിയ മുറിയിലാകും പരീക്ഷ എഴുതിക്കുക. ശരീര പരിശോധന ഇല്ല. ഫേസ് മാസ്‌ക് ഉപയോഗിക്കാം. ഗ്ലൗസുകള്‍, മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളില്‍ ഉണ്ടാകും.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴയും എസ്എംഎസ് നിരക്കുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴിവാക്കി. 44 കോടി എസ്ബി അക്കൗണ്ടുടമകള്‍ക്കു പ്രയോജനം ലഭിക്കും.

മണിപ്പൂരിലെ അഞ്ചു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിന്റെ സഹോദരീ പുത്രന്‍ ഹെന്‍ട്രി ഒക്രം അടക്കമുള്ളവരാണ് കൂറുമാറിയത്.

ആന്ധ്രാപ്രദേശ് ട്രഷറി വകുപ്പിലെ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 84 കിലോ വെള്ളി, രണ്ടര കിലോ സ്വര്‍ണം, 15 ലക്ഷം രൂപ, 49 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം. ഇതിനു പുറമേ, ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക്, നിരവധി ലക്ഷ്വറി വാഹനങ്ങള്‍, മൂന്ന് പിസ്റ്റളുകള്‍, എയര്‍ ഗണ്‍ എന്നിവയും പിടിച്ചെടുത്തു. ബില്ലുകള്‍ പാസാക്കാന്‍ കൈക്കൂലി വാങ്ങാറുള്ള ആളാണ് ഈ ഉദ്യോഗസ്ഥന്‍.

ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ച് പരാതി നല്‍കാന്‍ ടോള്‍ഫ്രീ നമ്പര്‍ പുറത്തിറക്കി ബിജെപി ബംഗാള്‍ ഘടകം. സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ആണ് 'ദുര്‍നീതിര്‍ ബിരുദ്ധേ' എന്ന് പേരിട്ട പരിപാടി ഉദ്ഘാടനം ചെയ്തത്.

കനത്തമഴ മൂലം ഡല്‍ഹി ഗുരുഗ്രാം നഗരത്തില്‍ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും. മില്ലേനിയം നഗരമായ ഗുരുഗ്രാം പൂര്‍ണമായും വെളളത്തില്‍ മുങ്ങി. പ്രധാനറോഡുകളും അടിപ്പാതകളിലും പാര്‍പ്പിട മേഖലയിലും  വെളളക്കെട്ടുണ്ടായി.

കനത്ത മഴ തുടരുന്ന ഡല്‍ഹിയിലെ സാകേതില്‍ മതില്‍ ഇടിഞ്ഞുവീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. അപകടത്തില്‍ നഷ്ടം സംഭവിച്ച വാഹന ഉടമകളുടെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സ്ത്രീവേഷം കെട്ടി ഭിക്ഷയാചിച്ച യുവാവിനെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു. ബെംഗളൂരു നൈസ് റോഡില്‍  രാമനഗര സ്വദേശിയായ രാജേന്ദ്രകുമാറിനെയാണ്‌ (32) മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രദേശത്തു താമച്ചിരുന്ന ദേവി എന്ന അശോക് കുമാര്‍ (26), നിത്യ എന്ന രാമകൃഷ്ണ (24), ഭാവന എന്ന അബ്ദുള്‍ ( 31) എന്നിവര്‍ പിടിയിലായി.

അതിര്‍ത്തിയിലെ പാങ്‌ഗോംഗ് ഡെപ്‌സാങ് മേഖലയില്‍നിന്ന് പിന്‍മാറാതെ ചൈന. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്. ഉദ്യോഗസ്ഥ തലത്തിലാണ് ചര്‍ച്ച.  

ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയിലില്‍ തകരാര്‍. ജി മെയില്‍ സംവിധാനം ഉപയോഗിക്കാനോ മെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്യാനും സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജി സ്യൂട്ട് ഉപയോഗിക്കുന്നവര്‍ക്കും സമാനമായ ബുദ്ധിമുട്ടുണ്ടായി.

കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോ ബൈഡന്റെ ജന്മനാടായ വില്‍മിങ്ടണില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം.

യുഎസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഒരു കമ്പനി ഇതാദ്യമായി രണ്ടു ലക്ഷം കോടി ഡോളര്‍ വിപണിമൂല്യം നേടി. ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളാണ് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടുവര്‍ഷത്തിനിടെ ഇരട്ടിയായാണ് മൂല്യംവര്‍ധിച്ചത്. മൈക്രോ സോഫ്റ്റും ആമസോണുമാണ് വിപണിമൂല്യത്തിന്റെ കാര്യത്തില്‍ ആപ്പിളിനു പിന്നിലുള്ളത്. 1.6 ലക്ഷം കോടി ഡോളറാണ് ഈ കമ്പനികളുടെ മൂല്യം. ആല്‍ഫബറ്റിന്റെ മൂല്യമാകട്ടെ ഒരു ലക്ഷം കോടിക്കുമുകളിലുമാണ്.

സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്. വ്യാഴാഴ്ച മാത്രം പവന്റെ വിലയില്‍ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടു ഗ്രാം സ്വര്‍ണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി.  ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് പത്തു ദിവസം പിന്നിടുമ്പോള്‍ വിലയില്‍ 3,120 രൂപയുടെ കുറവാണുണുണ്ടായത്.

ശ്രീനാഥ് ഭാസിയും സുധി കോപ്പയും കേന്ദ്ര കഥാപാത്രങ്ങളായി പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ദുനിയാവിന്റെ ഒരറ്റത്ത് 'എന്ന പേരില്‍  ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി  സഫീര്‍ റുമാനിയും പ്രശാന്ത് മുരളിയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് മുരളി, അന്‍വര്‍ ഷെരീഫ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ സ്‌ക്രീനിലുമെത്തും.

ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട രണ്ടാമത്തെ യൂട്യൂബ് വീഡിയോ എന്ന റെക്കോഡ് നേടി  സഡക്ക് 2 ട്രെയിലര്‍. 11 മില്യന്‍ (ഒരുകോടി) ഡിസ്‌ലൈക്കുകളാണ് സഡക്ക് 2 ട്രെയിലറിന് ഇത് വരെ ലഭിച്ചത്. 2018- ലെ യൂട്യൂബിന്റെ തന്നെ റിവൈന്‍ഡ് വീഡിയോയാണ് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്കുകള്‍ നേടി ഒന്നാം സ്ഥാനത്തുള്ളത്. 18 മില്യന്‍ ഡിസ്‌ലൈക്കുകളാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.  ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ പ്ലാറ്റ്ഫോമില്‍ ഓഗസ്റ്റ് 28-നാണ് സഡക് 2 റിലീസിനെത്തുന്നത്. സുശാന്തിന് നീതി ലഭിക്കണം, ഹോട്സ്റ്റാര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, ആലിയ ഭട്ടിനെ ബോയ്‌കോട്ട് ചെയ്യുക എന്ന ഹാഷ്ടാഗുകളാണ് ട്രെന്‍ഡിംഗാവുന്നത്.

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ റാപ്പിഡ് സെഡാന്റെ ടിഎസ്‌ഐ ഓട്ടോമാറ്റിക് പതിപ്പുകള്‍ വരുന്നു. വാഹനം സെപ്റ്റംബറില്‍ വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. മാനുവല്‍ വേരിയന്റുകളേക്കാള്‍ ഓട്ടോമാറ്റിക്ക് പതിപ്പുകള്‍ക്ക് 1.5 ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗാളില്‍നിന്ന് ഇന്ത്യയുടെ മഹാനഗരങ്ങളിലൂടെയും അന്തരാളഗ്രാമങ്ങളിലൂടെയും തെരുവുകളിലൂടെയും തീവണ്ടിപ്പാതകളിലൂടെയും ആള്‍ക്കൂട്ടങ്ങളിലൂടെയും വിജനതകളിലൂടെയും കേരളത്തിലേക്ക് പതച്ചൊഴുകുന്ന കഥാപ്രവാഹമാണ് സുസ്മേഷ് ചന്ത്രോത്തിന്റെ ആത്മച്ഛായ. മാതൃഭൂമി ബുക്‌സ്. വില 475 രൂപ.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 74.96, പൗണ്ട് - 98.12, യൂറോ - 88.95, സ്വിസ് ഫ്രാങ്ക് - 82.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.81, ബഹറിന്‍ ദിനാര്‍ - 198.82, കുവൈത്ത് ദിനാര്‍ -245.12, ഒമാനി റിയാല്‍ - 194.69, സൗദി റിയാല്‍ - 19.99, യു.എ.ഇ ദിര്‍ഹം - 20.41, ഖത്തര്‍ റിയാല്‍ - 20.59, കനേഡിയന്‍ ഡോളര്‍ - 56.74.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...