അയർലണ്ടിൽ ഇപ്പോൾ 28,811 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. കോവിഡ് -19 മൂലം മരിച്ചവരുടെ എണ്ണം 1,777 ആണ്.
കേസുകൾ 50% പുരുഷന്മാരിലും 50% സ്ത്രീകളിലുമാണ്. ഹെൽത്ത് കെയർ ജോലിക്കാരുമായി ബന്ധപ്പെട്ട 122കേസുകൾ അല്ലെങ്കിൽ 8%.കേസുകൾ ഉണ്ടായിട്ടുണ്ട്.
624 അല്ലെങ്കിൽ 41% ഡബ്ലിനിൽ , 209 അല്ലെങ്കിൽ 14% കിൽഡെയറിലും, 132 അല്ലെങ്കിൽ 9% ടിപ്പററിയിലും, 98 അല്ലെങ്കിൽ 6% ലിമെറിക്കിലും, 47 അല്ലെങ്കിൽ 3% വെക്സ്ഫോർഡിലും ബാക്കി 401 കേസുകൾ 20 കൗണ്ടികളിലും വ്യാപിച്ചിരിക്കുന്നു.
ആശുപത്രികളിൽ 35 സ്ഥിരീകരിച്ച കേസുകളും 6 പേരും കോവിഡ് -19 ബാധിച്ചു ഐസിയുവിൽ ചികിത്സയിലാണ്.
കഴിഞ്ഞ 14 ദിവസങ്ങളിൽ 1,511 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 14 ദിവസങ്ങളിൽ ഒരു ലക്ഷത്തിന് 32 കേസുകൾ. ശരാശരി പ്രായം 31 ഉം 72% കേസുകളും 45 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിച്ചത്.
ഓഗസ്റ്റ് 29 വരെ ആഴ്ചയിൽ 154 പുതിയ ക്ലസ്റ്ററുകൾ ഉണ്ടെന്ന് വകുപ്പിനെ അറിയിച്ചിട്ടുണ്ട്.അയർലണ്ടിൽ ഇപ്പോൾ 392 ഓപ്പൺ ക്ലസ്റ്ററുകളുണ്ട്. ഓഗസ്റ്റ് 29 വരെ ആഴ്ചയിൽ 10 പുതിയ ക്ലസ്റ്ററുകൾ ജോലിസ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
107 കേസുകൾ ജോലിസ്ഥലത്തെ വ്യാപനവുമായി ബന്ധപ്പെട്ടതാണ്, 58 കേസുകൾ ഇറച്ചി സംസ്കരണ പ്ലാന്റുകളിൽ.
റെസിഡൻഷ്യൽ കെയർ സൗകര്യങ്ങളിൽ 69 ക്ലസ്റ്ററുകളുണ്ടെന്നും അതിൽ 28 എണ്ണം നഴ്സിംഗ് ഹോമുകളിലാണെന്നും റിപ്പോർട്ട് ഉണ്ട്
ഇന്ന് മുതൽ കൗണ്ടി കിൽഡെയറിലെ ശേഷിക്കുന്ന നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനത്തെത്തുടർന്ന്, ഡോ. റൊണാൻ ഗ്ലിൻ കിൽഡെയറിലെ ജനങ്ങൾക്കും ലീഷിനും ഓഫലിക്കും സഹകരണത്തിന് നന്ദി അറിയിച്ചു.


.jpg)











