DAILY MEDIA DESK : www.dailymalayaly.com 📧 : dailymalayalyinfo@gmail.comചൊവ്വാഴ്ച, സെപ്റ്റംബർ 01, 2020
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരെല്ലാം രാജാജി മാർഗിലെ ഔദ്യോഗിക വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുതിർന്ന കോൺഗ്രസ് നേതാക്കളും മുതിർന്ന നേതാവിന് ആദരവർപ്പിച്ചു.
ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പ്രണബ് മുഖര്‍ജി അന്തരിച്ചത്. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെയാണ് രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സംസ്‌കാര ചടങ്ങില്‍ പാലിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
തർക്കങ്ങൾക്കൊടുവിൽ കേരളാ കോൺഗ്രസ് എമ്മിൻ്റെ ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. പിജെ ജോസഫ് - ജോസ് വിഭാഗങ്ങൾ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. പാർട്ടിയുടെ പേര് ജോസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ഊരൂട്ടമ്പലത്താണ് സംഭവം. ഏഴുവയസുകാരന്‍ ആഷ്‌ലിനെയാണ് അച്ഛന്‍ സലീം (43) കൊന്നത്. മകനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മരണകാരണം കുടുംബപ്രശ്‌നമാണെന്നാണ് വിവരം. രണ്ടാം ക്ലാസ് വിദ്യാർഥിയായ ആഷ്‌ലിനെയാണ് കൊലപ്പെടുത്തിയത്.
സലീം, ആഷ്‍ലിൻ
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധ ലോകരാജ്യങ്ങളിൽ ഉൾപ്പെടെ ഭീതിയുണർത്തുന്നതാണ്. ഇന്നും എഴുപതിനായിരത്തിനരികെ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിദിന രോഗബാധയും ആശങ്ക ഉയർത്തുകയാണ്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ സ്ഥിതി കൂടുതൽ വഷളാകുന്നത് പൂനെയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള നഗരമായി പൂനെ മാറിയിരിക്കുകയാണ്. കൊവിഡ് ബാധയിൽ ഡൽഹിയെയാണ് പൂനെ മറികടന്നിരിക്കുന്നത്. വിശദാംശങ്ങൾ പരിശോധിക്കാം.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആയിരത്തി അഞ്ഞൂറിലധികം പ്രതിദിന കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്പര്‍ക്ക രോഗികളും ഉറവിടം അറിയാത്ത കേസുകളും കൂടുന്നത് വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. തലസ്ഥാന നഗരിയില്‍ നിന്നാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എറണാകുളം, മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകളിലും മൂന്നക്കം കടന്നാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രോഗബാധ ആയിരം പിന്നിട്ട ജില്ലകള്‍
കേരളത്തില്‍ മധ്യ കേരളത്തില്‍ കൊവിഡ് കേസുകള്‍ കുതിക്കുന്നു. എട്ട് ജില്ലകളിലാണ് നൂറിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലം (1492), പത്തനംതിട്ട (1016), കോട്ടയം (1456), തൃശൂര്‍ (1400), കണ്ണൂര്‍ (1024), കാസര്‍ഗോഡ് (1443) എന്നിങ്ങനെയാണ് ഈ ജില്ലകളില്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം.
സംസ്ഥാനത്ത് ഏറ്റവും അധികം രോഗികളുള്ളത് തിരുവനന്തപുരം, എറണാകുളം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിലാണ്. ഈ അഞ്ച് ജില്ലകളിലാണ് രണ്ടായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളില്‍ ഉണ്ടായ വര്‍ധനവാണ് ഇതിന് കാരണം. തിരുവനന്തപുരം (5302), ആലപ്പുഴ (2082), എറണാകുളം (2248), മലപ്പുറം (2672), കോഴിക്കോട് (2065) എന്നിങ്ങനെ ഈ ജില്ലകളിലെ കൊവിഡ് കേസുകള്‍.
യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,