"ഓണത്തിന്റെ നല്ല ദിനത്തിൽ അയർലണ്ടിലെ ഇന്ത്യൻ എംബസി എല്ലാവർക്കും ഹൃദയപൂർവമായ ആശംസകൾ നേരുന്നു.
ഓണം കേരളത്തിലെയും പുറത്തെയും മലയാളികൾ ആഘോഷിക്കുന്ന പ്രധാന
ആഘോഷമാണ് ,എല്ലാ മലയാളി സമുദായങ്ങളും ഓണത്തിന്റെ ആവേശം പങ്കിടുന്നു. എല്ലാരും ഒരുമിച്ച് ആഘോഷിക്കുന്നു. അയർലണ്ടിൽ, ഉള്ള ഇന്ത്യൻ സമൂഹത്തിൽ മലയാളികള്‍ പ്രാധാന്യത്തോടെ നിലകൊള്ളുന്നു. അവർ ആദരം, കഠിനാധ്വാനം, അച്ചടക്കം ,എന്നീ ഗുണങ്ങളോടെ ഐറിഷ് സമൂഹത്തിൽ ഭംഗിയായി ഒത്തുചേർന്ന് പോകുന്നു.അയർലണ്ടിലെ മൾട്ടി - കൾച്ചറൽ ധാർമ്മികതയ്ക്ക് മലയാളികൾ ഏറ്റവും മികച്ച സംഭാവനകൾ നല്‍കി വരുന്നു.
കോവിഡ് -19 ന്റെ അഭൂതപൂർവമായ ഈ സമയത്ത്, സ്നേഹം, അനുകമ്പ, സമാധാനം, ഐക്യം ഇവയൊടെ ഓണത്തിന്റെ സാർവത്രിക സന്ദേശം ഇന്ന് നമ്മെ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ധൈര്യം, ദൃഡ്ഡ നിശ്ചയം, കമ്മ്യൂണിറ്റി ഒത്തൊരുമ എന്നിവയോടെ നമ്മൾ ഇതിൽ നിന്ന് കൂടുതൽ ഊർജ്ജസ്വലതയോടും ചുറുചുറുക്കോടെയും കൂടി അഭിമുഖികരിക്കും എന്ന് നമ്മെ ഓർമ്മ പെടുത്തുന്നു . നമ്മൾ പോരാടും ഒരുമിച്ച്!
എല്ലാവർക്കും ഓണം സമാധാനവും നല്ല ആരോഗ്യവും സുരക്ഷയും നൽകട്ടെ എന്ന് ആശംസിക്കുന്നു " അയർലണ്ടിലെ ഇന്ത്യൻ എംബസി.



.jpg)











