വടക്കൻ അയർലണ്ടിലെ സ്റ്റോറുകൾ വീണ്ടും തുറക്കില്ലെന്ന് ബുക്ക് ഷോപ്പ് ഈസൺ അറിയിച്ചു. കൊറോണ വൈറസ് പാൻഡെമിക് കാരണം കമ്പനിയുടെ ഏഴ് വടക്കൻ അയർലണ്ട് ഷോപ്പുകൾ മാർച്ച് 23 മുതൽ അടച്ചിരുന്നു . എല്ലാ 144 ജോലിക്കാരും ദുഖിതരാണ് .കോവിഡ് -19 ഇതിനകം തന്നെ ബിസിനസ്സ് നേരിടുന്ന വെല്ലുവിളികൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഈസൺ വടക്കൻ അയർലണ്ട് കൂടാതെ ഡബ്ലിൻ ആസ്ഥാനമാക്കി അയർലണ്ട് ദ്വീപിലുടനീളം 60 ലധികം ബുക്ക് ഷോപ്പുകൾ നടത്തുന്നു .ഈസൺ പ്രഖ്യാപനം റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ പ്രവർത്തനങ്ങളെ ബാധിക്കില്ല .അവ തുറന്നു പ്രവർത്തിക്കും ഈസൺ വ്യക്തമാക്കി .