കേരളത്തിൽ 791 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 11,066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 42 പേരുടെ ഉറവിടം വ്യക്തമല്ല.
കോട്ടയം ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 48 തൊഴിലാളികളിലാണ് ഇവിടെ പരിശോധന നടത്തിയത്. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈക്കത്ത് കടകള്‍ അഞ്ച് ദിവസത്തേക്ക് അടച്ചിടുമെന്ന് വ്യാപാരികള്‍. ജില്ലയില്‍ നിലവില്‍ ഒന്‍പതു പഞ്ചായത്തുകളിലായി 11 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. ഈ സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. അതേസമയം അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശിചിത സമയത്തേക്ക് മാത്രം തുറക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.
എറണാകുളത്ത് സ്ഥിതിഗതികൾ രൂക്ഷമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ജില്ല സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് ഐഎംഎ വൃത്തങ്ങൾ അറിയിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ വർധിക്കുന്നതിന്റെ സാഹചര്യത്തിലാണ് വിശദീകരണം. ആർക്കും എപ്പോൾ വേണമെങ്കിലും രോഗം വരാവുന്ന സ്ഥിതിയെന്ന് സംഘടനാ പ്രസിഡന്റ് ഡോ എബ്രാഹാം വർഗീസ് പറഞ്ഞു.
തിരുവനന്തപുരത്തെ തീരദേശമേഖലയിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുല്ലുവിളയിലും പൂന്തുറയിലും സമൂഹ വ്യാപനം നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് കണക്കുകൾ വിവരിക്കുന്ന മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നോവലിസ്റ്റ് സുധാകർ മംഗളോദയം (സുധാകർ പി. നായർ, 72) അന്തരിച്ചു. കോട്ടയത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. വൈക്കത്തിനടുത്ത് വെള്ളൂരാണ് സ്വദേശം.
ശസ്ത്രക്രിയക്ക് അത്യപൂർവ ബ്ലഡ് ഗ്രൂപ്പ് കാത്തിരുന്ന അഞ്ചു വയസുകാരി അനുഷ്‌ക മോൾക്ക് രക്തദാതാവിനെ കണ്ടെത്തി. മഹാരാഷട്രയിൽ നിന്നാണ് രക്തദാതാവിനെ കണ്ടെത്തിയത്. രക്തം അമൃത ആശുപത്രിയിൽ എത്തിച്ചു.
യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിന്റെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി മുൻ ഐബി ഉദ്യോഗസ്ഥൻ നാഗരാജ്. ജയഘോഷിന് താൻ കൊല്ലപ്പെടുമെന്ന ഭയമുണ്ടായിരുന്നുവെന്ന് നാഗരാജ് പറഞ്ഞു. സ്വർണക്കടത്ത് സംഘം കൊല്ലുമെന്ന് ജയഘോഷ് പറഞ്ഞിരുന്നുവെന്നും നാഗരാജ് വ്യക്തമാക്കി.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും പിടികൂടിയിട്ടുള്ള സ്വർണം ഒരു ഡിപ്ലമാറ്റിക് പാഴ്‌സലായി യുഎഇ നയതന്ത്ര പ്രതിനിധി അറ്റാഷിടെ പേരിൽ വന്നിട്ടുള്ള പാഴ്‌സലിലാണ് സ്വർണം കണ്ടെത്തിയത്. ആ സ്വർണം പിടികൂടിയത് കസ്റ്റംസിന്റെ ഭാഗത്ത് നിന്നുള്ള ഒരു ധീരമായ നിലപാടായിരുന്നു ഇതെന്നും സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം നേരിടുന്നതിനായാണ് തദ്ദേശഭരണ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. ഇതു പ്രകാരം സെന്ററുകള്‍ സജ്ജീകരിക്കുന്നതിനായി നൂറു കിടക്കകള്‍ വരെയുള്ള സെന്ററുകള്‍ ആരംഭിക്കാന്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപയും നൂറിനും ഇരുനൂറിനും ഇടയ്ക്കുള്ള സെന്ററുകള്‍ക്ക് നാല്പതു ലക്ഷവും ഇരുന്നൂറു കിടക്കകള്‍ക്ക് മുകളിലുള്ള സെന്ററുകള്‍ക്ക് അറുപതു ലക്ഷം രൂപയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് അനുവദിക്കും.
കായിക താരവും കസ്റ്റംസ് ഉദ്യോഗസ്ഥയുമായ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ബോബി അലോഷ്യസ് ബ്രിട്ടനില്‍ കമ്പനി രൂപീകരിച്ചത് ബ്രിട്ടീഷ് പൗരയെന്ന വ്യാജേനയാണ്. യുകെ സ്റ്റഡി അഡൈ്വസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബോബി അലോഷ്യസ് ലണ്ടനില്‍ അനധികൃതമായി രൂപീകരിച്ചത്.
സ്വർണക്കടത്ത് കേസിൽ കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ്. ജ്വല്ലറിയിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. അരക്കിണർ ഹെസ ജ്വല്ലറിയിലായിരുന്നു പരിശോധന. ജ്വല്ലറിയിലെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.
സ്വര്‍ണക്കടത്ത് വിവാദം തിരിച്ചടിയായെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പാളിച്ച പറ്റിയതായും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുന്‍കൂട്ടി കാണാനായില്ല. എം ശിവശങ്കറിനെ നിയന്ത്രിക്കുന്നതിലും വീഴ്ചപറ്റിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കളക്ടര്‍. അതേസമയം, പൊതുഗതാഗതത്തിന് കര്‍ശനമായ നിയന്ത്രണം മാത്രമാണുള്ളതെന്നും നിരോധനമില്ലെന്നും കളക്ടര്‍ ഡോ ഡി. സജിത് ബാബു അറിയിച്ചു.
എൽഎസ്എസ്/ യുഎസ്എസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഭവന്റെ വെബ്‌സെറ്റിൽ വിശദമായ ഫലം ലഭിക്കും. keralapareekshabhavan.in എന്ന വെബ്‌സൈറ്റിലാണ് ഫലം പബ്ലിഷ് ചെയ്തിരിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം ക്രൈംബ്രാഞ്ചുമായി ചർച്ച നടത്തി. കേസിൽ പ്രസക്ത വിവരങ്ങൾ ഉദ്യോഗസ്ഥർ എൻഐഎ സംഘത്തിന് കൈമാറി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയായിരുന്നു ചർച്ച.
ഹാരിസൺ മലയാളം കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. എംജി രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി കമ്പനിക്ക് ഭൂമിയുള്ള എല്ലാ ജില്ലകളിലെയും കളക്ടർമാരോട് കോടതിയെ സമീപിക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകി.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രിസഭയ്‌ക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശന്‍ എംഎല്‍എയാണ് നിയമസഭ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. ഈ മാസം 27ന് സഭ ചേരുമ്പോള്‍ പ്രമേയം ചര്‍ച്ച ചെയ്യണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. പിണറായി വിജയന്‍ സര്‍ക്കാരിലുള്ള വിശ്വാസം തങ്ങള്‍ക്ക് നഷ്ടമായി എന്ന ഒറ്റവരി പ്രമേയത്തിനാണ് യുഡിഎഫ് അനുമതി തേടിയിരിക്കുന്നത്
സംസ്ഥാന എൻട്രൻസ് പരീക്ഷയായ കീം 2020ൽ കൊവിഡ് മാനദണ്ഡങ്ങളും ആരോഗ്യ പ്രോട്ടോകോളും പാളി. പരീക്ഷയ്ക്ക് കയറുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ വിദ്യാർത്ഥികൾ പാലിച്ചുവെങ്കിലും പരീക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ നിർദേശങ്ങൾ പാലിക്കാനായില്ല. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് പുറത്തേക്കിറങ്ങാൻ തിക്കിത്തിരക്കിയത്.
സ്വര്‍ണക്കടത്തില്‍ സിനിമാ മേഖലയിലേക്കും അന്വേഷണം. സിനിമാ താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ പ്രതികള്‍ ശ്രമിച്ചു. കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലിയാണ് സിനിമാക്കാരെ വിളിച്ചത്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അടക്കമുള്ളവരെ ഫോണില്‍ വിളിച്ചതായി ഹംജത് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.
കാരക്കോണം മെഡിക്കല്‍ കോളജ് എംബിബിഎസ് എംഡി പ്രവേശനത്തിന് തലവരിപണം വാങ്ങിയ കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വമ്പന്‍ സ്രാവുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി കോടതി കുറ്റപ്പെടുത്തി.
കണ്ണൂർ ജില്ലയിലെ പാനൂർ മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷം. പ്രദേശത്തെ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിലാണ് രോഗം വ്യാപിക്കുന്നത്. മേഖലയിലെ നാല് പൊലീസ് സ്റ്റേഷൻ പരിധികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയില്‍ ബുധനാഴ്ച മരിച്ച കന്യാസത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വൈപ്പിന്‍ കുഴുപ്പിള്ളി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 73 വയസായിരുന്നു. ബുധനാഴ്ച പനിയെ തുടര്‍ന്ന് പഴങ്ങനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ രാത്രിയോടെ മരിക്കുകയായിരുന്നു.
തിരുവന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം താത്കാലികമായി അടച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആസ്ഥാനം അടച്ചത്. കൂടുതൽ പേർക്ക് കൊവിഡ് പകരാതിരിക്കാനാണ് ഈ മുന്‍കരുതലെന്ന് ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും ലോക്ക്ഡൗണിലെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള കത്തോലിക്കാ സഭ ചെലവഴിച്ചത് 50,16,73,954 രൂപ. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസ സമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി ജൂണ്‍ 30 വരെ ചെലവഴിച്ച തുകയാണിത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള കേരളസഭയുടെ സേവന, കാരുണ്യ പദ്ധതികള്‍ 39.72 ലക്ഷം പേരിലേക്ക് എത്തിയെന്നു കെസിബിസിയുടെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) സമാഹരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
കര്‍ക്കടക വാവുബലി തര്‍പ്പണം പൊതു ഇടങ്ങളില്‍ അനുവദിക്കില്ലെന്ന് ഡി.ജി.പി. ബലിതര്‍പ്പണം വീടുകളില്‍ നടത്തണമെന്ന് ഡിജിപി നിര്‍ദേശിച്ചു. ആള്‍ക്കൂട്ടമുണ്ടാകുന്ന ചടങ്ങുകള്‍ പാടില്ലെന്നും നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ഡിജിപിയുടെ സര്‍ക്കുലര്‍.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 34,956 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 687 പേര്‍ മരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ കൊവിഡ് മരണം 11,000 കടന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയും വൻ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. പുതുതായി 8641 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 മരണം റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുകയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരണണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രിംകോടതി തള്ളി. കോടതിയോട് ഇത്തരം ആവശ്യങ്ങള്‍ എങ്ങനെ ഉന്നയിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇതൊന്നും കോടതിയുടെ ജോലിയല്ല. കുട്ടികള്‍ ഇപ്പോള്‍ തന്നെ പാഠപുസ്തകങ്ങളുടെ എണ്ണത്താല്‍ ബുദ്ധിമുട്ടുകയാണെന്നും നിരീക്ഷിച്ചു.
ലോകത്തിന് മുഴുവനുമുള്ള കോവിഡ്–19 രോഗത്തിനുള്ള മരുന്ന് ഇന്ത്യക്ക് ഉൽപാദിപ്പിക്കാനാകുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഇന്ത്യയുടെ മരുന്നുൽപ്പാദന വ്യവസായത്തിന് ഇതിനുള്ള ശേഷിയുണ്ട്. ഇന്ത്യയിൽ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ നടന്നിട്ടുണ്ട്. കൊറോണ വാക്സിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് ഇന്ത്യയിലെ മരുന്ന് നിർമാതാക്കള്‍ക്കുണ്ട്. ഈ കഴിവു മറ്റു പല രോഗങ്ങൾക്കുള്ള മരുന്നു നിർമാണത്തിന് അവർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണത്തിന് പിന്നിലുള്ള കാരണം കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യയുടെ വിദേശനയം, അയൽക്കാരുമായുള്ള ബന്ധം, സമ്പദ് വ്യവസ്ഥ എന്നിവയിലൂടെ ഉടലെടുത്ത പ്രശ്നമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തെ മേയര്‍, നഗരത്തെ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമർപ്പിച്ചു. പട്ടണത്തിൽ താമസിക്കുന്ന എല്ലാവർക്കും ദൈവീക സംരക്ഷണം ലഭിക്കേണ്ടതിനിനും, എല്ലാവരും ഒരുമിക്കേണ്ടതിനും വേണ്ടിയാണ് അമലോത്ഭവ മാതാവിന്റെ ഹൃദയത്തിന് തങ്ങളെത്തന്നെ സമർപ്പിച്ചതെന്ന് മാർട്ടിൻ ഹിക്ക്സ് സമര്‍പ്പണത്തിന് എത്തിയ ജനങ്ങളോട് പറഞ്ഞു.
ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ കത്തീഡ്രല്‍ ദേവാലയം മുസ്ലീം പള്ളിയാക്കി മാറ്റിയ നടപടി ഇസ്ളാമിക നിയമങ്ങള്‍ക്ക് എതിരാണെന്നും തുര്‍ക്കി സഭയാണ് ഹാഗിയ സോഫിയയുടെ നിയമപരമായ ഉടമസ്ഥരെന്നും ഓസ്ട്രേലിയയില്‍ നിന്നുള്ള പ്രമുഖ മുസ്ലീം ഗ്രന്ഥകാരനും സൌത്ത് ഓസ്ട്രേലിയന്‍ ഇസ്ലാമിക് അസോസിയേഷന്റെ പ്രസിഡന്റുമായ ഇമാം മൊഹമ്മദ് തൌഹിദി. ഹാഗിയ സോഫിയ തുര്‍ക്കി സഭയുടെ ഭാഗമാണ്, ക്രൈസ്തവരുടേതാണ്, ഒപ്പം നൂറ്റാണ്ടുകളായി സൂക്ഷിച്ചവരുടേതാണ്. അതിനാല്‍ അവരുടെ അനുവാദമില്ലാതെ അവിടെ പ്രാര്‍ത്ഥിക്കുന്നത് ഇസ്ലാമിക നിയമമനുസരിച്ച് തെറ്റാണെന്നു ഇമാം തൌഹിദി ലേഖനത്തില്‍ ചൂണ്ടിക്കാട്ടി