അയര്‍ലണ്ടിലെ കൗണ്ടി കോർക്കിലെ, കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടിൽ, ഷൈൻ യോഹന്നാൻ പണിക്കർ ( 46) നിര്യാതനായി.
കാന്‍സര്‍ രോഗബാധത്തെ തുടര്‍ന്ന് കോർക്ക് യൂണിവേഴ് സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈൻ ഇന്ന് രാവിലെ (12/06/24) മേരിമോൺഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് നിര്യാതനായത്.
മധുരെ അൾട്രാ കോളേജിൽനിന്നും Bsc നേഴ്സിങ്ങിൽ ബിരുദ്ധധാരിയായ ഷൈൻ മോൺഡിനോട്ടി കെയർ ചോയിസിൽ ജോലി ചെയ്തു വരികയായിരുന്നു.
ആദ്യകാല ഐറിഷ് കുടിയേറ്റകരിൽ ഒരാളായ ഷൈൻ യോഹന്നാൻ കോർക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്.
ആലപ്പുഴ ജില്ലയിലെ കറ്റാനം വാത്തള്ളൂർ പിടികയിൽ വീട്ടിൽ ജിൻസി ഷൈൻ പണിക്കർ ഭാര്യയും, ജോഹാൻ ഷൈൻ പണിക്കർ (16), ജെഫി ഷൈൻ പണിക്കർ (13) ജെയ്ഡൻ ഷൈൻ പണിക്കർ (7) എന്നിവർ മക്കളും ആണ്.
ഷൈൻ്റെ മരണവിവരമറിഞ്ഞ് നിരവധി മലയാളികള്‍, എത്തിയിരുന്നു. സഹോദരന്‍, ഷൈജു സഹോദരി ഷീന എന്നിവർ രോഗാവസ്ഥ അറിഞ്ഞ് കൂടെ എത്തിയിരുന്നു.
കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടിൽ യോഹന്നാൻ പണിക്കരുടെയും (മാമച്ചൻ) അന്നാമ്മ യോഹന്നാൻ്റെയും മൂന്ന് മക്കളിൽ മൂത്ത മകനാണ് മരണമടഞ്ഞ ഷൈന്‍.
സംസ്‌കാരം കോർക്കിൽ നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. സംസ്കാര ചടങ്ങുകള്‍ പിന്നീട് അയര്‍ലണ്ടില്‍ നടക്കും.