ന്യൂബ്രിഡ്ജ്: കൗണ്ടി കില്‍ഡയര്‍ - ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ക്രിസ്മസ് - ന്യൂ ഇയര്‍ 2023-2024 ആഘോഷം ഡിസംബർ മാസം 16 ന് ശനിയാഴ്‌ച Ryston sports and social ക്ലബ്ബിൽ വച്ചു നടത്തപ്പെടുന്നു. അതോടൊപ്പം അസോസിയേഷന്റെ ഒന്നാം വാർഷികവും വിപുലമായി കൊണ്ടാടുന്നു.
വൈകീട് 4.00 നു കാർണിവൽ മത്സരങ്ങൾ കേക്ക്, വൈൻ നൽകി ആരംഭിക്കും. 6.00 മണിക്ക് കുട്ടികൾക്കുള്ള മാജിക് ഷോ, ഫേസ് പെയിന്റിംഗ്, ബലൂണ് മോഡലിംഗ് എന്നിവ നടക്കും. 6.30 നു വാർഷിക പൊതു യോഗവും പിന്നാലെ ഒന്നാം വാർഷികത്തിന്റെ കേക്ക് മുറിക്കലും നടക്കും. ന്യൂബ്രിഡ്ജ് ഗാർഡയിലെ കമ്മ്യൂണിറ്റി സെർജൻറ് ബ്രയാൻ ടി കരോൾ വിശിഷ്ട അതിഥിയായി എത്തുന്നു.
ക്രിസ്മസ് കരോൾ , കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ക്രിസ്മസ് അത്താഴവും. സമ്മാന നറുക്കെടുപ്പ്, ഡിജെ എന്നിവയോടെ വൈകീട്ട് 10 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) ആസൂത്രണം ചെയ്തിരിക്കുന്നു.