"പകച്ചു നിൽക്കുകയാണ് 2 കുടുംബങ്ങളും" വിധി വരുത്തിയ കടങ്ങളെ ഓർത്തു മറ്റുള്ളവരെ കരയിക്കാൻ ജെസിയുടെ ഓർമ്മകൾ ഇടവരാതെ അവൾ സ്വസ്ഥമായി ഉറങ്ങട്ടെ;

ട്രലി:  "വിധിയുടെ വിളയാട്ടം മരണത്തിന്റെ രൂപത്തിൽ ജീവനെടുത്തതോടെ,  വരുത്തിയ കടങ്ങളെ ഓർത്തു മറ്റുള്ളവരെ  കരയിക്കാൻ ജെസിയുടെ ഓർമ്മകൾ  ഇടവരാതെ അവൾ സ്വസ്ഥമായി ഉറങ്ങട്ടെ !!! " 

അയര്‍ലണ്ടിലെ കെറിയില്‍ താമസിച്ചിരുന്ന മലയാളി നഴ്‌സ് ജെസ്സി ജോയ് (33) നിര്യാതയായി.  കാന്‍സര്‍ രോഗബാധത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കവേ ആയിരുന്നു ജെസ്സിയുടെ അന്ത്യം. ഭര്‍ത്താവ് പോള്‍ കുര്യന്‍ മറ്റത്തില്‍എറണാകുളം. മകള്‍: ഇവ അന്ന പോള്‍.

നഴ്‌സായി ജോലി ലഭിച്ച് രണ്ട് വര്‍ഷം മുമ്പാണ് ജെസ്സി അയര്‍ലണ്ടിലെത്തിയത്. ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഹോമിലായിരുന്നു ഇവര്‍ ജോലി ചെയിതിരുന്നത്. രണ്ട് മാസം മുമ്പ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ആദ്യ ജോലി രാജിവച്ചിരുന്നു. അതിനിടെ പുതിയ ജോലിയ്ക്ക് കയറാൻ തുടങ്ങുമ്പോൾ  ഒക്ടോബറിലാണ് ജെസ്സിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. പുതു ജോലിയ്ക്ക് കയറാൻ പറ്റിയുമില്ല പഴയ ജോലി പോകുകയും ചെയ്‌തു. തുടര്‍ന്ന് ജോലിയ്ക്ക് കയറേണ്ട ഹോസ്പിറ്റലിൽ തന്നെ പാലിയേറ്റീവ് കെയറിൽ ചികിത്സില്‍ കഴിയവേ തിങ്കളാഴ്ച രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.


രാമമംഗലം ഏഴാക്കര്‍ണ്ണാട് ചെറ്റേത്ത് വീട്ടില്‍ പരേതനായ സി.സി ജോയി, ലിസി ജോയി എന്നിവരുടെ മകളാണ് ജെസ്സി. സഹോദരന്‍ ജോസി ജോയി. മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. 

മുൻപ് തന്നെ സാമ്പത്തികമായി വളരെ പരാധീനതകൾ  ഉണ്ടായിരുന്നിടത്ത്, വിധിയുടെ വിളയാട്ടം മരണത്തിന്റെ രൂപത്തിൽ ജീവനെടുത്തതോടെ പകച്ചു നിൽക്കുകയാണ് 2 കുടുംബങ്ങളും. സഹോദരന്റെ ചെറിയൊരു ബേക്കറി ജോലി കൊണ്ട് ഈ കുടുംബത്തിന് ഇനി പിടിച്ചു നിൽക്കാനാകില്ല. ജെസ്സി അസുഖത്തിലായപ്പോൾ മുതൽ ഉള്ള സാമ്പത്തിക ബാധ്യതയിലാണ് 2 കുടുംബങ്ങളും. 

കുട്ടിയെ നോക്കാനും എല്ലാം ഇനിയും കടമ്പകൾ കടക്കണം. കൂടാതെ ഭർത്താവ് പോളും കുട്ടിയും  ജെസിയുടെ വിസയിലുമാണ്. HSE പോലെയുള്ള എംപ്ലോയർ കൊടുക്കുന്നപോലെ മരണാനന്തരം ഈ കുടുംബത്തിന് പ്രത്യേകം ഒന്നും കിട്ടുകയുമില്ല.  കിട്ടുന്ന സംഭാവനകളിൽ നിന്ന് മിച്ചമുള്ളത് കുട്ടിയുടെ പഠിത്തത്തിനും 2 കുടുംബത്തിന്റെ കടങ്ങൾ വീട്ടാനും ഇവിടെ നിന്നും  ജെസ്സി എന്ന പാവം പെൺകുട്ടിയെ നാട്ടിൽ എത്തിക്കാനും ഉപകരിക്കും. 

"വിധി  വരുത്തിയ കടങ്ങളെ ഓർത്തു മറ്റുള്ളവരെ  കരയിക്കാൻ ജെസിയുടെ ഓർമ്മകൾ  ഇടവരാതെ അവൾ സ്വസ്ഥമായി ഉറങ്ങട്ടെ.."

ഓർക്കുക മുന്നോട്ട് ഉള്ള പ്രയാണത്തിന് എന്താണ് അടുത്തത് എന്ന് ഓർത്തു കരയുമ്പോഴും  കുടുംബത്തിന് എല്ലാവരുടെയും സഹായം കൂടിയേ തീരൂ. സഹായിക്കുക :

Fund raiser for funeral service

We are absolutely devastated by Jessy’s passing and are struggling to find the funds to cover the cost of funeral and repatriation, Read more here👉 https://gofund.me/d5b06efb

ജെസിയുടെ പൊതുദർശനം

ഡിസംബർ 14  വ്യാഴാഴ്ച  വൈകുന്നേരം 5.30 മുതൽ 8.30 വരെ ട്രാലെയിലെ  Mc Elligott’s Funeral Home, Tralee (EIRE CODE V92 Y4A3) യിൽ പൊതുദർശനം ഉണ്ടായിരിക്കും. കൂടാതെ Jacobites Church അയർലണ്ടിന്റെ നേതൃത്വത്തിൽ സംസ്‌കാര ചടങ്ങുകൾ നടത്തും. ശേഷം  മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തും.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...