"പഠനവും ജോലിയും താമസവും ജിജ്ഞാസയും" അയർലണ്ടിൽ എത്തുന്ന വിദ്യാർത്ഥി ജീവിതത്തിന്റെ തിരിഞ്ഞു നോട്ടം

ഡബ്ലിന്‍: 2023-ല്‍ അയര്‍ലണ്ടില്‍ പഠിക്കാനെത്തിയത് ഏഴായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെന്ന് സ്ഥിരീകരിച്ച് എഡ്യുക്കേഷന്‍ അയര്‍ലണ്ട്. അതിനാൽ ആണ്, എഡ്യുക്കേഷന്‍ അയര്‍ലണ്ട് വഴി വിദ്യാര്‍ത്ഥികളെ ക്ഷണിച്ചു വരുത്താൻ എല്ലാവർഷവും അയർലണ്ടിലെ എഡ്യൂക്കേഷൻ ബോർഡ് ഇന്ത്യയിൽ എത്തും, 

ഇപ്പോള്‍ എഡ്യൂക്കേഷന്‍ അയര്‍ലണ്ട് 2024 അധ്യയന വർഷത്തിലേക്കുള്ള പ്രവേശനത്തിനായി ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍  ‘റോഡ്ഷോ’ നടത്തുകയാണ്. സെപ്റ്റംബര്‍ 30 ന് ആരംഭിച്ച റോഡ് ഷോ ഒക്ടോബര്‍ 8 വരെ തുടരും. കൂടുതലായും  ഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലായി അഞ്ച് നഗരങ്ങളിലാണ് റോഡ് ഷോ നടക്കുന്നത്. അയര്‍ലണ്ടിലെ പഠനം,വിവിധ യൂണിവേഴ്സിറ്റികള്‍ ,കോളജുകള്‍ സ്‌കോളര്‍ഷിപ്പുകള്‍, പോസ്റ്റ്-സ്റ്റഡി വിസകള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റോഡ് ഷോ വഴി ലഭ്യമാക്കുകയാണ് എഡ്യുക്കേഷന്‍ അയര്‍ലണ്ട്.

വിദേശ വിദ്യാർത്ഥികൾക്കായി അയർലണ്ടിൽ 2  ഇൻടേക്കുകൾ

അയർലണ്ടിലെ ചില സർവ്വകലാശാലകളിൽ, ഒരു ഇൻടേക്ക് ഒരു സെമസ്റ്റർ എന്നും അറിയപ്പെടുന്നു. അയർലൻഡ് സർവ്വകലാശാലകൾക്ക് രണ്ട് പ്രാഥമിക പ്രവേശനങ്ങളുണ്ട്. സെപ്തംബർ ആദ്യം ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന ശരത്കാല ഇൻടേക്ക്, ജനുവരി അവസാനം ആരംഭിച്ച് മെയ് വരെ നീണ്ടുനിൽക്കുന്ന സ്പ്രിംഗ് ഇൻടേക്ക്.

അയര്‍ലണ്ടില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലിയും  താമസ സൗകര്യങ്ങളും കിട്ടാക്കനിയാകുന്നു. കൂടാതെ ഓരോ വര്‍ഷവും അയര്‍ലണ്ടിൽ  ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. താമസ സൗകര്യങ്ങളുടെ കുറവും,വാടക നിരക്കിലെ കൂടുതലുമാണ് അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥികളുടെ ചിലവ് വര്‍ധിപ്പിക്കുന്നത്. വീടുകളിൽ റൂം  ഷെയർ  ആണ് ചെലവ് കുറയ്ക്കാൻ ഉള്ള ഏക മാർഗം. എന്നാൽ ഇപ്പോൾ ഇത് ഒരാൾക്ക് കുറഞ്ഞത് റൂം ഷെയർ ചെയ്യുമ്പോൾ തന്നെ  800 യൂറോയ്ക്ക് മുകളിലോട്ട് ആണ് അല്ലെങ്കിൽ വീട്ടിൽ തിങ്ങിഞെരുങ്ങണം. 

എന്നാല്‍ ഐറിഷ് കുടുംബങ്ങടൊപ്പം റൂം ഷെയർ സൗകര്യം ചിലവ് കുറയ്ക്കും എല്ലാ ഇന്ത്യക്കാർക്കും അപവാദമായി മിക്കവാറും ഇന്ത്യക്കാർ  കൂടുതൽ തുകയാണ് ഈടാക്കുന്നത്, ഭക്ഷണത്തോടെ അല്ലെങ്കിൽ വെറും അടുക്കളയോടെ. കൂടാതെ തുറിച്ചു നോട്ടവും തരത്തിന് തരത്തിന് നിയമങ്ങളും കൂടെ ഉണ്ടാകും. ഇത് കൂടെ വിദ്യാർത്ഥി ജീവിതത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കുറച്ചൊന്നും അല്ല. കൂടാതെ പെൺകുട്ടികളോട് പേർസണൽ വേസ്റ്റ് കഴുകി ക്ലീൻ ആക്കി ബിൻ ചെയ്യണം എന്ന് പറഞ്ഞ പരാക്രമി കൂടി ആകുമ്പോൾ അയർലണ്ട് ജീവിതം ആകെ "ജിജ്ഞാസഭരിതം" 


യൂണിവേഴ്‌സിറ്റികളോ, കോളജുകളോ നല്‍കുന്ന വാടക സംവിധാനങ്ങൾ മികവ് പുലർത്തുന്നു. എന്നിരുന്നാലും അറിവില്ലായ്മ  മുൻകൂട്ടി ബുക്ക് ചെയ്യാൻ മിക്കവർക്കും അവസരം ലഭിക്കാറില്ല വൈകി വരുന്ന വിസയോ ഏജന്റിന്റെ പിടിപ്പുകേടോ ഈ അവസരം നശിപ്പിക്കുകയാണ് പതിവ്. കൂടാതെ മിക്കവരെയും ഇവിടെ എത്തിച്ചു വാടകയ്ക്കായി, നോക്കിയിരിക്കുന്ന കണ്ണുകളിലേയ്ക്ക്, യൂറോ കമ്മീഷനടിച്ചു വീണ്ടും വിൽക്കുകയാണ് മിക്കവരും. അതിനായി പലപേരുകളിൽ ഇന്ത്യൻ കമ്മ്യൂണിറ്റികൾ വരെ സൃഷ്ടിച്ചു, ഈ ചൂഷകർ പമ്മിയിരിക്കുന്നു. അതിനായി രജിസ്റ്റർ ചെയ്യാതെ കമ്മ്യൂണിറ്റികളിൽ ഒളിഞ്ഞിരിക്കുന്ന ഇന്ത്യക്കാരായ ചൂഷകർ അനവധി ഈ അവസരങ്ങൾ കമ്മീഷനടിച്ചു സ്വന്തമാക്കാൻ മത്സരിക്കുമ്പോൾ ഇവിടെ എത്തുന്ന നമ്മുടെ നാട്ടുകാരായ മക്കൾ ആന്റിമാരുടെയും അങ്കിൾ മാരുടെയും  ലിവിങ് റൂമിലെ തറയിൽ ബെഡ്‌ഡില്ലാതെ ഉറങ്ങേണ്ടി വരുന്നത് നിത്യ സംഭവം.  

ഓരോ മുറിയും ഓരോ വീടുകൾ ആകുന്ന അവസ്ഥയിലാണ് ഇപ്പോൾ അയർലണ്ടിലെ കോളേജുകൾക്ക് അടുത്തുള്ള മിക്ക വീടുകളും ഒരു വീടുള്ളവർ ഇപ്പോൾ അടുത്ത വീടിനായി ഓടുന്ന ഓട്ടവും ഈ മേഖലയിൽ മത്സരം വളർത്തി. മിക്ക കൗണ്ടികളിലും ഈ ഓട്ടം കാരണം തദ്ദേശീയർ ഇന്ത്യക്കാരായ ആളുകളാണ് വീടിനു വില ഉയർത്തുന്നത് എന്ന ആരോപണം പച്ചയ്ക്ക് ഉയർത്തിയും തുടങ്ങി 

അയര്‍ലണ്ടിലെ നഗരങ്ങളില്‍ സമീപ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ഒറ്റപ്പെട്ട  ആക്രമണം കുട്ടികളെയും പുതുതായി എത്തുന്ന കമ്മ്യൂണിട്ടികളെയും പിന്നോട്ടടിക്കുന്നു. കുട്ടികളാണ് മിക്കയിടത്തും ആക്രമണം നടത്തുന്നത്. ഈ കുട്ടി കുറ്റവാളികൾക്ക് എതിരെ  നിയമ നടപടികള്‍ എടുക്കാന്‍ നിലവിലുള്ള നിയമ സംവിധാനം, അയർലണ്ട് പോലീസിനെ (ഗാര്‍ഡയെ) അനുവദിക്കുന്നില്ല. 

ഫാമിലി ആയി താമസിക്കുമ്പോൾ വാഹങ്ങൾ ഉപയോഗിക്കുകയോ തിരക്കേറിയ സമയത്തു  ഷോപ്പിംഗ് മാളുകൾ ഉപയോഗിക്കുകയോ ചെയ്യുമ്പോൾ അക്രമണകാരികളെ ഒരുപരിധിവരെ ഒഴിവാക്കാം. എന്നാൽ പഠിക്കാൻ വരുമ്പോൾ വാഹനസൗകര്യം ഇല്ലാതെ പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിച്ച് പഠനത്തിന് ശേഷം ജോലിയ്ക്കും പോയി അസമയത്ത് എത്തുമ്പോഴാണ് ഇത്തരം കുത്തഴിഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ളവരുമായ കുട്ടി കുറ്റവാളികളെയും ഡ്രഗ് ഉപയോഗിക്കുന്നവരെയും പിടിച്ചുപറിക്കാരെയും മറ്റ് രാത്രി സഞ്ചാരികളെയും കാണേണ്ടിവരികയും ഓവര്‍സീസ് സ്റ്റുഡന്റ്സിനെയും, ടൂറിസ്റ്റുകളെയും ഇവർ  ആക്രമിക്കുകയും ചെയ്യുന്നത്. 

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ ബിരുദം നേടിയാല്‍, അവര്‍ക്ക് രണ്ട് വര്‍ഷത്തെ സ്റ്റേ ബാക്ക് വിസ ലഭിക്കും അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക്, അവര്‍ പഠിക്കുമ്പോള്‍, അദ്ധ്യയന വര്‍ഷത്തില്‍ ആഴ്ചയില്‍ 20 മണിക്കൂറും അവധിക്കാലത്ത് ആഴ്ചയില്‍ 40 മണിക്കൂറും ജോലി ചെയ്യാം.  കൂടാതെ  ഈ രണ്ട് വര്‍ഷം അവര്‍ക്ക് അയര്‍ലണ്ടില്‍ ജോലി അവസരങ്ങള്‍ കണ്ടെത്താം, ഇല്ലാത്തവർ മടങ്ങേണ്ടിവരും.

ഏറ്റവും കൂടുതൽ കുട്ടികൾ കുറഞ്ഞ ചിലവിൽ പഠനം നടത്തുന്നത് കമ്പ്യൂട്ടിങ് ,  സൈബര്‍ സെക്യൂരിറ്റി, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ ആണ്. ഇതിനു ഇപ്പോൾ വിദേശികളെ അധികം എടുക്കാതെ മറ്റു രാജ്യങ്ങളിൽ ഔട്ട് സോഴ്സ് ചെയ്യുന്നു. വിവിധ തരത്തിലുള്ള കമ്പ്യൂട്ടെർ,,മെക്കാനിക്കൽ, എഞ്ചിനീയറിംഗ്, കോഴ്സുകൾ ഉണ്ടെങ്കിലും ഇലക്ട്രിക്കൽ, ഫർമസി മേഖലകളിൽ നാട്ടിൽ പഠിച്ചു വരുന്നവർക്ക് ജോലി ലഭിക്കാറില്ല. 

അതായത് ഫലത്തിൽ അയർലണ്ടിൽ ജോലി എളുപ്പം ലഭിക്കണമെങ്കിൽ മെഡിക്കൽ ജോലികൾ ആകണം നോക്കേണ്ടിവരിക, നേഴ്സ്, നേഴ്‌സിങ് അസിസ്റ്റന്റ് അല്ലെങ്കിൽ ഒക്യൂപഴ്സണൽ തെറാപ്പി, ഫിസിയോതെറാപ്പി റേഡിയോ ഗ്രാഫർ എന്നീ മേഖലകളാകും അഭികാമ്യം.

ഒരു ജോലി ലഭിക്കാൻ മിക്ക എഞ്ചിനീയറിംഗ് ബിരുദ ധാരികളും ഇപ്പോൾ കെയറർ  കോഴ്‌സ് പോലുള്ള കോഴ്‌സ് കൂടെ  ഇതിനൊപ്പം പഠിക്കുന്നു. കാരണം ഇവിടെ ജോലി കണ്ടെത്തിയില്ലേൽ തിരികെ പോകേണ്ടി വരുമെന്ന മാനക്കേട് തന്നെ പ്രധാനം. അതായത് മറ്റുള്ളവരുടെ "ജിജ്ഞാസ". 
വ്യക്തമായി പറഞ്ഞാൽ അറിയാനുള്ള ആഗ്രഹം. ഇംഗ്ലീഷിൽ Curiosity (from Latin cūriōsitās, from cūriōsus "careful, diligent, curious", akin to cura "care") എന്നു പറയും. ഇത് ഒരു ജന്മവാസനയാണു. മനുഷ്യനെ പുരോഗതിയിലേക്കു നയിക്കുന്നതും ഉന്നതിയിലെത്തിക്കുന്നതും ഇതിന്റെ പ്രേരണയാലാണു. അപരിചിതവും നൂതനവുമായ വസ്തുക്കളും, സാഹചര്യങ്ങളും ജിജ്ഞാസയെ ഉണർത്തുന്നു. ഈ വാസനയോടു ബന്ധപ്പെട്ട വികാരം "അത്ഭുത"മാണു. ഇതിന്റെ പിന്നാലെ ആണ്  നമ്മളെ അന്വേഷണ കുതുകികൾ ആക്കുന്നത് 

എന്നാൽ കുട്ടികളിൽ വളരെ പ്രബലമായി കാണുന്ന ഈ വാസന, തങ്ങളുടെ ചുറ്റുപാടുകളെ മനസ്സിലാക്കാൻ അവരെ സഹായിക്കുന്നു. ഒരു വസ്തുവിനെ തിരിച്ചും മറിച്ചും നോക്കുന്നതും, സാധങ്ങളെ ഉടച്ചു പൊട്ടിക്കുന്നതും, മരങ്ങളിൽ കയറുന്നതും, വെള്ളത്തിൽ നീന്തുന്നതുമെല്ലാം ജ്ഞാനസമ്പാദനതൃഷ്ണയെ തൃപ്തിപ്പെടുത്താനാണു. ശരിയായ ബോധനരീതികൾ സ്വീകരിച്ച് ഈ വാസനയെ ഉണർത്താനും, വളർത്താനും വിദ്യാഭ്യാസരീതികൾക്ക് കഴിയേണ്ടതായുണ്ട്. എങ്കിലേ ഭാവിയിലെ ലോകം അഭിമാനിക്കുന്നവരും സമ്പാദിക്കുന്നവരും അകാൻ കഴിയുകയുള്ളൂ. 
അപ്പോൾ മറ്റുള്ളവരുടെയോ സ്വന്തമായിട്ടോ ഉള്ള  ജിജ്ഞാസയിൽ എത്തുന്ന വിദ്യാർഥികൾ, അല്ലെങ്കിൽ എത്താൻ നോക്കിയിരിക്കുന്നവർ "പഠനവും ജോലിയും താമസവും കിട്ടാൻ" ഇനിയുള്ള നാളുകൾ  പരിശ്രമിക്കേണ്ടിവരും എന്നുള്ളത് തീർച്ച. 

നിങ്ങൾക്ക് വേണ്ടത് അറിയാം താഴെ  ക്ലിക്ക് ചെയ്യുക
 


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...