കോർക്ക്: അയർലണ്ട് മലയാളികളും കോർക്ക് നിവാസികളുമായ എബെനേസർ ചർച്ചിലെ ലിജുവിന്റെയും ജിൻസിയുടെയും മകൾ ലിയനാമോൾ (7) നിത്യതയിൽ പ്രവേശിച്ചു.
യേശു അപ്പച്ചൻ എന്നെ വിളിക്കുന്നു വേദനയില്ലാത്ത നാട്ടിലേക്ക് തികഞ്ഞ പ്രത്യാശയോടെ ലിയാനമോൾ യാത്രയായി.
![]() |
ലിയനാമോൾ (7) |
ബ്രയിൻ ട്യൂമർ ബാധിച്ച് ചില നാളുകളായി ചികിത്സയിലായിരുന്നു. യേശുഅപ്പച്ചൻ എന്നെ വിളിക്കുന്നു. ഞാൻ എന്റെ യേശു അപ്പച്ചന്റെ അടുത്തേക്ക് പോകുകയാണ് യേശു അപ്പച്ചൻ പറഞ്ഞു ഭയപ്പെടെണ്ട ഞാൻ നിന്നോട് കൂടെയുണ്ട്
കുട്ടിയുടെ പിതാവ് ലിജു തിരുവല്ല സ്വദേശിയും മാതാവ് ജിൻസി മാവേലിക്കര സ്വദേശിയുമാണ്. ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ കൊച്ചുമകളും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ലിജോ കെ ജോസഫിന്റെ സഹോദര പുത്രിയുമാണ്.
കുടുംബാംഗങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്ന ലിയാന മോളുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്‌കരിക്കും.