ലീവിംഗ് സെർട്ട് പാർട്ടിക്ക് പോകുന്നതിനിടെയുണ്ടായ വാഹന അപകടത്തിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ നാല് പേരുടെയും മരണം സംഭവിച്ചു. മൂന്ന് കൗമാരക്കാരായ പെൺകുട്ടികളും 20 വയസ്സുള്ള ഒരു പുരുഷനുമാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ക്ലോൺമെൽ, കൗണ്ടി ടിപ്പററിക്ക് പുറത്ത് വാഹനം മറിഞ്ഞതായി കരുതുന്നു.
ഉൾപ്പെട്ട നാലുപേരും ഒരു ലിവിംഗ് സെർട്ട് പാർട്ടിക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് മനസ്സിലാക്കുന്നു.
ഒരു പ്രസ്താവനയിൽ ഗാർഡ സ്ഥിരീകരിച്ചു: ”മരിച്ചവരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് സൗത്ത് ടിപ്പററി ജനറൽ ആശുപത്രിയിലേക്ക് മാറ്റി, വരും ദിവസങ്ങളിൽ പോസ്റ്റ്‌മോർട്ടം പരിശോധനകൾ നടത്തും.”
പട്ടണത്തിന്റെ തെക്ക് ഭാഗത്ത് മൗണ്ടൻ റോഡിലാണ് കൂട്ടിയിടി ഉണ്ടായത്. ഇടിച്ച വാഹനം നിയന്ത്രണം വിട്ട് റോഡിന്റെ വളരെ കുത്തനെയുള്ള ഭാഗത്തേക്ക് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക സൂചന.
ഗാർഡ ഫോറൻസിക് കൊളിഷൻ ഇൻവെസ്റ്റിഗേറ്റർമാർ അപകട സ്ഥലത്ത് പരിശോധന നടത്തും. അപകടസ്ഥലത്ത് ഒരു സ്വകാര്യ ഡ്രോണിന്റെ സാന്നിധ്യമുണ്ടെന്ന് ഗാര്‍ഡ കണ്ടെത്തിയിരുന്നു. മരിച്ചവരോടും അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഉള്ള ബഹുമാനാര്‍ത്ഥം അത്തരം കാര്യങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്കിടരുതെന്ന് ഗാര്‍ഡാ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്
മൗണ്ടന്‍ റോഡ് ഏരിയയില്‍ കൂടി രാത്രി 7 മണിക്കും 7:45 മണിക്കും ഇടയില്‍ സഞ്ചരിച്ചവരിൽ ഡാഷ്-ക്യാം ഫൂട്ടേജ് കൈവശമുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഗാര്‍ഡായ്ക്ക് ലഭ്യമാക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.